കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയുള്ള എന്‍എസ്എസ് നിലപാട് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആത്മാവിനോട് നീതി പുലര്‍ത്താത്തതാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന് ആരോപിച്ചു. ഭൂരിപക്ഷ താല്പര്യം സംരക്ഷിക്കാത്ത യുഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കുകയെന്ന നിലപാട് ശരിയല്ല. ബിജെപി പിറവം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദന്തഗോപുരത്തിലിരുന്ന് നേതാക്കള്‍ പറയുന്നത് സമുദായാംഗങ്ങള്‍ കേള്‍ക്കില്ലെന്നും അവര്‍ അഭിമാനം അടിയറവെച്ചവരല്ലെന്നും പത്മനാഭന് പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവര്‍ഗീയതയുടെ പിന്നാലെ പോകുന്ന ഇടത്-വലത് മുന്നണികളെ ഭൂരിപക്ഷ ജനസമൂഹം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതം ഉറ്റുനോക്കുന്ന ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് പിറവത്ത് നടക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്ക്കണമോ എന്ന് തീരുമാനിക്കേണ്ടുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണികളും കാതലില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ബിജെപി മാത്രമാണ് പിറവത്ത് മത്സരിക്കുന്നത്. മറ്റ് രണ്ടുകൂട്ടരും മുന്നണികളായാണ് മത്സരിക്കുന്നത്. സിപിഎമ്മിനോ കോണ്‍ഗ്രസിനോ ധൈര്യമുണ്ടെങ്കില്‍ ഒറ്റക്ക് മത്സരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കേരളത്തിലെ ഇരുമുന്നണികളുടെയും ഘടകകക്ഷികള്‍ പരസ്പരം വിഴുപ്പലക്കുകയാണ്. മതനേതാക്കളാണ് ഇവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. ഇരുമുന്നണികളും സംഘടിത മതവോട്ടുകളുടെ പിന്നാലെ പോകുന്നു, പത്മനാഭന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: