അര്‍ഥത്തിനും (സ്വര്‍ണം, രത്നങ്ങള്‍ മുതലായവ) കാമത്തിനും (സ്ത്രീ സേവ മുതലായവ)അടിമപ്പെടാത്തവനു മാത്രമേ ധര്മജ്ഞാനം ഉണ്ടാകുന്നുള്ളൂ. ധര്മജ്ഞാനം ഇച്ഛിക്കുന്നവന് വേദത്തില്‍ നിന്ന് അതിനെ നിര്‍ണയിക്കണം. എന്തെന്നാല്‍ ധര്‍മാധര്‍മങ്ങളെ വേദത്തില്നിന്നുമാത്രമേശരിയായി നിശ്ചയിക്കുവാന്‍ കഴിയൂ.
ആചാര്യന് തന്റെ ശിഷ്യന്മാര്ക്ക് ഇങ്ങനെ ഉപ ദേശം നല്‍കണം. വിശേഷിച്ച് രാജാക്കന്മാര്, മറ്റുള്ള ക്ഷത്രിയന്മാര്, വൈശ്യന്മാര്, ഉത്തമരായ ശൂദ്രന്മാര് എന്നിവരേയും വിദ്യാഭ്യാസം ചെയ്യിക്കണം. എന്തെന്നാല്‍, ബ്രാഹ്മണര്‍ മാത്രം വിദ്യാഭ്യാസം ചെയ്യുകയും ക്ഷത്രിയരും മറ്റും വിദ്യാഭ്യാസം വെടിയുകയും ചെയ്താല്‍ വിദ്യ, ധര്‍മം, രാജ്യം, ധനം മുതലായവയൊന്നും ഒരിക്കലും അഭിവൃദ്ധിപ്പെടുകയില്ല. ബ്രാഹ്മണര്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവര്‍ക്ക് ക്ഷത്രിയാദികളില്‍ നിന്ന് ഉപജീവനമാര്‍ഗം നേടി ജീവസന്ധാരണം ചെയ്യാമെങ്കിലും ബ്രാഹ്മണര്‍ അങ്ങനെ ഉപജീവനത്തിന് അടിമപ്പെട്ട്, ക്ഷത്രിയാദികളെ വേണ്ടും വണ്ണം ശാസിച്ചു ശിക്ഷിക്കാതിരുന്നാല്‍ ബ്രാഹ്മണരുള്‍പ്പെടെ സകലരും അധര്‍മത്തില്‍ പെട്ടുപോകും.
ക്ഷത്രിയാദികള്ക്കും വിദ്യാഭ്യാസം ലഭിച്ചാല്‍ ബ്രാഹ്മണരും വിദ്യാഭ്യാസംചെയ്യുന്നതിലും ധര്മാനുഷ്ഠാനത്തിലും അധികംജാഗരൂകരാകും. കൂടാതെ വിദ്വാന്മാരായ ക്ഷത്രിയാദികളുടെ മുമ്പില്‍ വ്യാജവും കാപട്യവും കാണിക്കുവാന്‍ ബ്രാഹ്മണര്‍ക്കു സാധിക്കുകയുമില്ല. ക്ഷത്രിയരും മറ്റും അറിവും പഠിപ്പും ഇല്ലാത്തവരായാല്‍ ബ്രാഹ്മണര്‍ തന്നിഷ്ടം ചെയ്യുകയുംചെയ്യിക്കുകയും ചെയ്യും. ശ്രേയസ്സുണ്ടാകണമെന്ന് ബ്രാഹ്മണര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ക്ഷത്രിയാദികളെയും പണിപ്പെട്ടുതന്നെ വേദാദിശാസ്ത്രങ്ങളഭ്യസിപ്പിക്കണം. വിദ്യ, ധര്‍മം, രാജ്യം, സമ്പത്ത്, എന്നിവയെ വര്‍ദ്ധിപ്പിക്കുന്നത് ക്ഷത്രിയാദികളാണ്. അവര്‍ ഒരിക്കലും ഭിക്ഷാവൃത്തിക്കാരല്ല. അതിനാല്‍ അവര്‍ വിദ്യാഭ്യാസവിഷയത്തില്‍ സ്വയം ശ്രദ്ധയുള്ളവരല്ല. വിദ്യാഭ്യാസത്തിനുംശിക്ഷണത്തിനും സര്‍വത്ര പ്രചാരം സിദ്ധിച്ചാല്‍ വ്യാജവും അധര്‍മവും നിറഞ്ഞ കാപട്യങ്ങളെആര്ക്കും പ്രചരിപ്പിക്കുവാന്‍ സാധിക്കുകയില്ല.
ക്ഷത്രിയാദികളെ ധര്‍മം, ന്യായം എന്നിവയുടെ വഴിയിലൂടെ സഞ്ചരിപ്പിക്കുന്നത് ബ്രാഹ്മണരും, സന്യാസിമാരുമാണെന്നും, ബ്രാഹ്മണര്‍, സന്യാസി മാര്‍ എന്നിവരെ ന്യായമായ മാര്‍ഗത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ക്ഷത്രിയാദികളുമാണെന്നും ഇതില്‍ നിന്നു സിദ്ധിക്കുന്നു. അതിനാല്‍ സ്ത്രീപുരുഷഭേദം കൂടാതെ എവിടെയും വിദ്യാഭ്യാസം, ധര്‍മം എന്നിവയെ അത്യാവശ്യമായും പ്രചരിപ്പിക്കണം.
– മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: