കണ്ണൂറ്: മുസ്ളീം യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘട്ടനങ്ങളടെ സ്വഭാവം ഈ അടുത്ത കാലത്തായി മാറിവരുന്നു. അക്രമത്തിനു പിന്നില്‍ മത തീവ്രവാദവും ശക്തം. വാഹനങ്ങളും പണവും നിര്‍ലോഭം ലഭിക്കുന്നതായും സൂചന. കണ്ണൂറ് ജില്ലയില്‍ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഈയടുത്ത കാലത്ത് നടന്ന രാഷ്ട്രീയ സംഘട്ടനത്തിലെ പ്രധാന കക്ഷി മുസ്ളിംലീഗും പ്രതികളാകട്ടെ പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുസ്ളീം ചെറുപ്പക്കാരുമാണ്. ഇവര്‍ക്ക് പണവും രാഷ്ട്രീയ സംരക്ഷണവും യഥേഷ്ടം ലഭിക്കുന്നു. അതുകൊണ്ട് തന്നെ പോലീസിനെ അക്രമിച്ച കേസില്‍പോലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല. പട്ടുവം പഞ്ചായത്തിലെ അരിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തളിപ്പറമ്പ താലൂക്ക് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗത്തില്‍ പട്ടുവം പഞ്ചായത്ത് പ്രസിഡണ്റ്റ് കെ.ലത നടത്തിയ പ്രസംഗം അതിശയിപ്പിക്കുന്നതായിരുന്നു. പഞ്ചായത്തിലെ മുസ്ളീം ഭൂരിപക്ഷ പ്രദേശത്ത് ആ പ്രദേശത്തിണ്റ്റെ കാര്യം മാത്രം ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന ഗ്രാമസഭകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ല എന്നാണ് അവരുടെ വെളിപ്പെടുത്തല്‍. മാത്രമല്ല അവിടെയത്തുന്ന ജനപ്രതിനിധികളോട് വളരെ മോശമായ രീതിയിലാണ് അവിടുത്തെ മുസ്ളീം ചെറുപ്പക്കാര്‍ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. മറ്റ് വാര്‍ഡുകളില്‍ പദ്ധതി വിഹിതത്തിനായി വാര്‍ഡ് സഭയില്‍ വ്യക്തിഗത ഉപഭോക്താക്കള്‍ ഏറിവരുമ്പോള് മുസ്ളീം മേഖലകളില്‍ ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളില്‍ അക്രമികളായ ചെറുപ്പക്കാര്‍ ഉപയോഗിച്ചത് ഇരുചക്ര വാഹനങ്ങളാണ്. ഇവയില്‍ മിക്കതും ഏറ്റവും നൂതനമായ ബൈക്കുകളാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് പുതുപുത്തന്‍ ബൈക്കുകളില്‍ ചെത്തിനടക്കുന്നത്. കയ്യിലാവട്ടെ യഥേഷ്ടം പണവുമുണ്ട്. ഇതും ദുരൂഹതക്ക് കാരണമായിട്ടുണ്ട്. അരിയിലെ എം.എസ്.എഫ് പ്രവര്ത്തകന് ഷുക്കൂറിണ്റ്റെ മൃതദേഹം വഹിച്ച് കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അരിയിലേക്ക് നടന്ന വിലാപയാത്രയില്‍ അഞ്ഞൂറോളം ബൈക്കുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ രജിസ്ട്രേഷന് നമ്പറുപോലുമില്ലാത്തതും നമ്പര്‍ പ്ളേറ്റ് അഴിച്ചുമാറ്റിയതുമായ ബൈക്കുകള്‍ ഏറെയായിരുന്നു. പോലീസ് അറിയിപ്പ് അവഗണിച്ചാണ് ഇക്കൂട്ടര്‍ അഴിഞ്ഞാടുന്നത് എന്നതിനു തെളിവാണ് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് സംഭവം മുതല്‍ പട്ടുവം പഞ്ചായത്തിലെ അരിയില്‍ സംഭവം വരെ ചൂണ്ടിക്കാണിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കുമ്പോള്‍ ഇരുചക്രവാഹനത്തില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു എന്ന് പോലീസ് അധികാരികള്‍ അറിയിപ്പ് നല്‍കും. എന്നാല്‍ മുസ്ളീം യുവാക്കള്‍ക്ക് ഇതൊന്നും ബാധകമല്ല. ബൈക്കുകളില്‍ മൂന്നുപേര്‍ വീതമാണ് യാത്രക്കാര്‍. അവര്‍ മാരകായുധങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടു യാത്ര ചെയ്താലും പോലീസ് നടപടി ഉണ്ടാവാറില്ല. ലൗ ജിഹാദിണ്റ്റെ മറവില്‍ കേരളത്തിലുടനീളം നിരവധി അമുസ്ളീങ്ങളായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയരാവുകയും ചെയ്യപ്പെട്ടതിനെക്കുറിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. തളിപ്പറമ്പും പരിസര പ്രദേശങ്ങളും ഇതില്‍ നിന്ന് മുക്തമല്ല. എല്ലാം വിപ്ളവകരമായി കാണുന്ന സി.പി.എം നേതാവിണ്റ്റെ മകള്‍ വരെ മുസ്ളീം യുവാവിണ്റ്റെ ‘പ്രണയത്തില്‍പ്പെട്ട്’ നാടു വിട്ട് തിരിച്ചു വന്നകാര്യം നേതാവിണ്റ്റെ കാര്യമായതിനാല്‍ അതീവ രഹസ്യമായി മാറുകയായിരുന്നു. മുസ്ളീം പെണ്‍കുട്ടിയോട് ഒരേ ഓഫീസില്‍ ജീവനക്കാരാണെങ്കില്‍പ്പോലും മിണ്ടാന്‍പാടില്ല എന്നതാണ് തീവ്രവാദികളുടെ നിയമം. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും മുസ്ളീം പെണ്‍കുട്ടികളോട് മിണ്ടിയതിന് അക്രമിക്കപ്പെട്ട അന്യ മതസ്ഥരായ ചെറുപ്പക്കാര്‍ ഏറെയാണ്. യുവാക്കള്‍ മാത്രമല്ല ഒരേ ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ബസ് സ്റ്റാന്‍ഡില്‍ വച്ച് മിണ്ടിയെന്ന കുറ്റമാരോപിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി പോലും പരസ്യമായി അക്രമിക്കപ്പെട്ട സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ലീഗ് – സി.പി.എം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെട്ടെന്ന് തന്നെ വര്‍ഗ്ഗീയ സംഘര്‍ഷമായി മാറുകയാണ് പതിവ്. നിരപരാധികളായ ഹിന്ദുക്കള്‍ അക്രമിക്കപ്പെടുന്നതും വ്യാപകമാണ്. സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്തവരും അവരുടെ സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതോപാധിപോലും തകര്‍ക്കുക എന്ന ഭീകരവാദത്തിണ്റ്റെ മുഖമാണ് എല്ലായിടത്തും കാണാന്‍ സാധിക്കുന്നത്. വാക്കേറ്റവും ചെറിയ തോതിലുള്ള അടിപിടിയും എന്ന സംഘട്ടന മാര്‍ഗ്ഗത്തില്‍ നിന്ന് മാരകായുധങ്ങള്‍ വളരെ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു തളിപ്പറമ്പില്‍. എന്തുതരം സംഘട്ടനമുണ്ടായാലും പാര്‍ട്ടി ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ല. മുസ്ളീം പാര്‍ട്ടികളുടെ നേതാക്കള്‍ ഒരേ പോലെ പ്രശ്നത്തില്‍ ഇടപെടുകയും അക്രമികള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ലീഗ് – സി.പി.എം സംഘട്ടനം എന്നു പറയുമ്പോഴും സി.പി.എമ്മുകാരായ മുസ്ളീങ്ങളെ ലീഗ് പ്രവര്‍ത്തകരായ മുസ്ളീം യുവാക്കള്‍ അക്രമിക്കാറില്ല. അഥവാ അവര്‍ അക്രമിക്കപ്പെട്ടാല്‍ പ്രതികള്‍ മറ്റു മതസ്ഥരായിരിക്കും എന്നതാണ് അവസ്ഥ. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഒഴുകി എന്നു പറയുന്ന കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണ്. രാഷ്ട്രീയ അഭയവും പണവും ആയുധ പരിശീലനവും ഏറെ ശക്തമായ രീതിയില്‍ യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് എന്നതിന് തെളിവാണ് ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. അധികൃതരും സര്‍ക്കാരും വളരെ ജാഗരൂഗരായില്ലെങ്കില്‍ മനുഷ്യരുടെ ഇടയിലേക്ക് വാന്‍ ദുരന്തങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്നുചേരും എന്നാണ് സമാധാനം ആഗ്രഹിക്കുന്ന സമൂഹം ഭയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: