തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ നല്‍കാനുള്ള തീരുമാനം മുഴുവന്‍ എന്‍.എസ്.എസ് പ്രവര്‍ത്തകരുടേയും അഭിപ്രായമായി കാണുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
എന്‍.എസ്.എസിന്റെ പേരില്‍ ഒന്നോ രണ്ടോ ആളുകളാണ് അഭിപ്രായം പറഞ്ഞത്. അതുകൊണ്ട് മുഴുവന്‍ എന്‍.എസ്.എസുകാരും യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. പിറവത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.
ചട്ടം ലംഘിച്ചാലും യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: