കോട്ടയം: ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഈ സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ജില്ലാ വികസന സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രമേ ബാക്കിയുളളൂ. ബ്ളോക്കുകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവ പ്ളാന്‍ ഫണ്ട് ചെലവാക്കുന്നതിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കൂടുതല്‍ ശ്രദ്ധിക്കണം. പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് അനുവദിച്ചിട്ടുളള ഫണ്ടുകള്‍ സക്രിയമായി ചെലവഴിക്കണമെന്നും കളക്ടര്‍ അറിയിച്ചു. എം.പി., എം.എല്‍.എ. ഫണ്ടുകള്‍ വിനിയോഗം കാര്യക്ഷമമാക്കണം. നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികളില്‍ സാങ്കേതികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുളളവ ഉണ്ടെങ്കില്‍ താമസം വരുത്താതെ ബന്ധപ്പെട്ടവരെ ആ വിവരം രേഖാമൂലം അറിയിക്കണം. രാജ്യസഭ എം.പി.മാര്‍ നല്‍കിയ പ്രൊപ്പോസലുകളും നന്നായി നടപ്പാക്കണം. യോഗത്തില്‍ ജില്ലാ പ്ളാനിംഗ് ഓഫീസര്‍ എം. ഗീതാദേവി, ഫിനാന്‍സ് ഓഫീസര്‍ എം.പി. സന്തോഷ്, ആണ്റ്റോ ആണ്റ്റണി എം.പി.യുടെ പ്രതിനിധി തോമസ് കല്ലാടന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എച്ച്. ഹനീഫ, മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ പ്രതിനിധി മോഹന്‍ കെ. നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: