ബദിയഡുക്ക: കാറില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതി കോടതിയില്‍ കീഴടങ്ങി. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ബദിയഡുക്ക പോലീസ് പിടികൂടിയത്. പ്രതിയായ പുത്തൂറ്‍ പെരാബെയിലെ അലങ്കാര്‍ ഹൗസില്‍ എസ്.എം.മുഹമ്മദ് ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. നാലുചാക്ക് അമോണിയം നൈട്രേറ്റ്, അഞ്ചുപെട്ടി ഡിറ്റനേറ്റര്‍, ആറ് റോള്‍ തിരി എന്നിവയാണ് പിടികൂടിയിരുന്നത്. കാറിനുള്ളില്‍നിന്ന് ആര്.സി.യും മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയുടെവീട്ടില് റെയിഡ് നടത്തി. പിന്നീട് കര്‍ണാടക പോലീസിണ്റ്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൂടുതല്‍ ചോദ്യംചെയ്യുന്നതിനുവേണ്ടി മുഹമ്മദിനെ നാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് ബദിയഡുക്ക എസ്.ഐ. ശ്രീധരന് മുള്ളേരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: