കാസര്‍കോട്: മാമൂല് വാങ്ങിക്കുന്നതായുള്ള പരാതികളെത്തുടര്‍ന്ന് മാവുങ്കാല്‍ ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ നടത്തി. പരിശോധന കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഏതാനും രേഖകള്‍ കണ്ടെടുത്തു. ഇതിണ്റ്റെ തുടര്‍ച്ചയായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലും റെയ്ഡ് നടന്നു. കാസര്‍കോട് വിജിലന്‍സ് ആണ്റ്റ് കറപ്ഷന്‍ ബ്യൂറോയിലെ സി.ഐ. പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഏഴുമണിക്കാണ് മാവുങ്കാല്‍, പാണത്തൂറ് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ റെയ്ഡ് നടന്നത്. കൗണ്ടറില്‍ നിന്നു കണക്കില്‍പ്പെടാത്ത ൨൧൬൫ രൂപ കണ്ടെടുത്തു. ചെക്കുപോസ്റ്റുവഴി മരവുമായി കടന്നുപോകുന്ന വലിയ ലോറികളില്‍ നിന്നു ൨൦൦ രൂപയും ചെറിയ വാഹനങ്ങളില്‍ നിന്നു ൧൦൦ രൂപയും വാങ്ങിക്കുന്നതായി വിജിലന്‍സിനു പരാതി ലഭിച്ചിരുന്നു. പ്രതിദിനം ഈ ചെക്കുപോസ്റ്റുവഴി മരവുമായി നൂറുകണക്കിനു വാഹനങ്ങളാണ് കടന്നു പോകുന്നത്. ചെക്കു പോസ്റ്റുവഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നു ൧൭ രൂപ വാങ്ങി പാസ്നല്കുകയാണ് പതിവ്. ഇത്തരത്തില്‍ വാങ്ങുന്ന പണത്തിനു കൃത്യമായി രശീതി നല്‍കാറില്ല. ഇത്തരത്തിലുള്ള ഏതാനും രശീതുകള്‍ വിജിലന്‍സ് കണ്ടെടുത്തു. ചെക്ക് പോസ്റ്റിലെ റെയ്ഡിണ്റ്റെ തുടര്‍ച്ചയായി ചെമ്മട്ടം വയലിലുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസിലും റെയ്ഡ് നടന്നു. വിജിലന്‍സ് സംഘത്തില്‍ എഎസ്ഐ രാംദാസ്, കൃഷ്ണന്, വിക്രമന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: