കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇ.എഫ്.ആര്‍ (ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സ് ) ജവാന്മാരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. 20 സി.ഐ.എസ്.എഫു.കാര്‍ക്കു പരുക്കേറ്റു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഇ.എഫ്.ആര്‍ ജവാന്മാരെ സി.ഐ.എസ്.എഫ് തടഞ്ഞതാണ് ആക്രമണ കാരണം.
വെസ്റ്റ് മിഡ്നാപുരിലെ സാലുവ ഇ.എഫ്.ആര്‍ ഹെഡ്ക്വാട്ടേഴ്സിലാണു സംഭവം നടന്നത്. ഹെഡ്ക്വാട്ടേഴ്സില്‍ സംഘടിപ്പിച്ച ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളോടാണ് ഇ.എഫ്.ആര്‍ ജവാന്മാര്‍ മോശമായി പെരുമാറിയത്.
ഈ സമയം സ്ഥലത്തെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. ഇതേത്തുടര്‍ന്ന് ഇ.എഫ്.ആര്‍ ജവാന്മാര്‍ ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ ഖരഗ്പുര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇരു വിഭാഗത്തെയും ഉള്‍പ്പെടുത്തി സംയുക്ത യോഗം ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: