Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊഞ്ചിറവിള ശ്രീഭഗവതീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 11:24 am IST
in Travel

തിരുവനന്തപുരം നഗരത്തിലാണ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊഞ്ചിറവിള ഭഗവതീക്ഷേത്രം. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ ഭഗവതി ശാന്തസ്വരൂപിണിയാണ്‌. ആറ്റുകാലമ്മയുടെ ജ്യേഷ്ഠസഹോദരിയാണെന്ന്‌ വിശ്വാസം. ഗണപതി, നാഗര്‍, മന്ത്രമൂര്‍ത്തി, ബ്രഹ്മരക്ഷസ്സ്‌, മാടന്‍ തമ്പുരാന്‍ എന്നീ ഉപദേവന്മാരുമുണ്ട്‌. എല്ലാ മാസവും പൗര്‍ണമിനാളില്‍ നടക്കുന്ന ഐശ്വര്യപൂജയും ആയില്യം നാളിലുള്ള ആയില്യപൂജയുമാണ്‌ ഇവിടെ വിശേഷം.

പണ്ട്‌ കൊഞ്ചിറവിളയില്‍ ആമ്പല്ലൂര്‍ എന്നൊരു തറവാടുണ്ടായിരുന്നു. അവിടെ ദേവീഭക്തനായ ഒരു കാരണവര്‍ സന്ധ്യാനേരത്ത്‌ വീടിന്റെ വടക്കുഭാഗത്തായി ഒരു ദിവ്യജോതിസ്സ്‌ കണ്ടു. ദിവ്യജോതിസ്സില്‍ തേജോമയിയായ ഒരു ബാലിക നില്‍ക്കുന്നത്‌ കണ്ടു. തൊഴുകൈയോടെ നിന്ന കാരണവരോട്‌ ഒരു കിണ്ടി വെള്ളവും പഴവും മലരും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കാരണവര്‍ ഇതെല്ലാം കൊണ്ടുവന്നപ്പോള്‍ ആ ബാലിക അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.

അന്നുരാത്രി കാരണവര്‍ക്ക്‌ സ്വപ്നദര്‍ശനമുണ്ടായി. ആ ബാലിക കൊടുങ്ങല്ലൂര്‍ ഭഗവതിയാണെന്നും ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്തുള്ള വരിക്കപ്ലാവിന്‌ വടക്കുമാറി ഒരു തെറ്റിച്ചെടി ഉണ്ടെന്നും അവിടെ ദേവീസാന്നിധ്യം ഉള്ളതായും അരുളിചെയ്തു. നേരം പുലര്‍ന്നപ്പോള്‍ കാരണവര്‍ക്ക്‌ താന്‍ കണ്ട സ്വപ്നം സത്യമാണെന്ന്‌ ബോദ്ധ്യമായി. വരിക്കപ്ലാവിന്റെ തടികൊണ്ട്‌ പീഠം നിര്‍മ്മിച്ച്‌ ദേവിയെ അവിടെ കുടിയിരുത്തി. പൂജാദികര്‍മ്മങ്ങള്‍ എല്ലാം കാരണവര്‍ തന്നെയാണ്‌ ചെയ്തിരുന്നത്‌. പിന്നീട്‌ ക്ഷേത്രം പുതുക്കിപണിയുകയും ചതുര്‍ബാഹുവായ ഭഗവതിയുടെ പഞ്ചലോഹവിഗ്രഹം കൊണ്ട്‌ പുനര്‍പ്രതിഷ്ഠാകര്‍മ്മം നടത്തുകയും ചെയ്തു.

കുംഭമാസത്തില്‍ പൂരാടം നക്ഷത്രത്തില്‍ തുടങ്ങി പത്തുദിവസത്തെ ഉത്സവമാണ്‌ ഇവിടെ പ്രധാനം. മൂന്നാം ഉത്സവത്തിന്‌ കൂട്ടിയോട്ടനേര്‍ച്ചക്കാര്‍ വ്രതാനുഷ്ഠാനം തുടങ്ങും. ഒന്‍പതാംദിനമായ അശ്വതിക്കാണ്‌ പൊങ്കാല. അന്ന്‌ വൈകിട്ട്‌ മുന്ന്‌ മണിയ്‌ക്ക്‌ പൊങ്കാല നൈവേദ്യം നടക്കും. ഇത്‌ ഇവിടത്തെ മാത്രം പ്രത്യേകതയാണ്‌. പൊങ്കാലയ്‌ക്കുശേഷം കുത്തിയോട്ടവും ചൂരല്‍കുത്തുമാണ്‌. പിന്നെ ദേവിയുടെ പുറത്തെഴുന്നെള്ളിപ്പാണ്‌.

കുത്തിയോട്ടത്തിന്റെ അകമ്പടിയോടെ മണക്കാട്‌ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി ഇടയ്‌ക്ക്‌ പൂജകഴിഞ്ഞ്‌ തിരിച്ചെഴുന്നെള്ളുന്നു. പുരാതനക്ഷേത്രമായ മണക്കാട്‌ ക്ഷേത്രത്തിലെ ശാസ്താവ്‌ ,ദേവിയുടെ സഹോദരനാണെന്ന്‌ സങ്കല്‍പം. പരിപാടികളില്‍ ശ്രദ്ധേയമായത്‌ തോറ്റംപാട്ടാണ്‌. പത്താം ഉത്സവത്തിന്‌ രാത്രിയില്‍ കാപ്പഴിക്കലും കുരുതര്‍പ്പണവും നടക്കുന്നതോടെ ഉത്സവത്തിന്‌ സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.