എരുമേലി: ജലസ്രോതസുകളായ തോടുകളുടെ ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പ്രഹസനമാകുന്നുവെന്ന് നാട്ടുകാര്‍. നടപടികളെടുക്കാതെ ചര്‍ച്ചകള്‍ നടത്തുന്ന അധികൃതര്‍ക്കെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തോടുകള്‍ ശുചീകരിക്കുന്നതില്‍ പഞ്ചായത്ത് കാട്ടിയ കടുത്ത അനാസ്ഥയാണ് ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. തോടുകളില്‍ മണ്ണും പ്ളാസ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെ സാധാരണ ഗതിയിലുള്ള നീരൊഴുക്ക് പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെ മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ച് തോടുകള്‍ ശുചീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തില്‍ വാന്‍ അഴിമതിയും പണികളിലെ കൃത്രിമവും ചൂണ്ടിക്കാട്ടി ശുചീകരണം നാട്ടുകാര്‍ തടഞ്ഞതോടെ പഞ്ചായത്തധികൃതര്‍ വെട്ടിലാകുകയായിരുന്നു. തോടുകള്‍ ശുചീകരിക്കുന്നതിലെ പ്രതിസന്ധി മറികടക്കാന്‍ പഞ്ചായത്ത് വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. പഞ്ചായത്ത്, പിഡബ്ള്യൂഡി, റവന്യൂവകുപ്പ്, ദേവസ്വം ബോഹര്ഡ് മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് പഞ്ചായത്തില്‍ ചര്‍ച്ചകള്‍ക്കായി വിളിച്ചിരുന്നത്. തീര്ത്ഥാടനാവസാനത്തോടെ ശുചീകരണ നടപടികള്‍ ആരംഭിക്കുവാനുള്ള പതിവ് നടപടികളില്‍ നിന്നും പഞ്ചായത്ത് കാണിച്ച കടുത്ത അനാസ്ഥയാണ് മാലിന്യ നീക്ക പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ വിജയം കാണാത്തതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റി വച്ചിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളെ ഒഴിവാക്കിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകളൊന്നും പഞ്ചായത്ത് തലത്തിലോ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തിലോ നടന്നിട്ടില്ലെന്ന് രാഷ്ട്രീയപാര്ട്ടിനേതാക്കളും പറയുന്നു. പഞ്ചായത്തിണ്റ്റെ ചുമതലയില്‍പ്പെട്ട ഖരമാലിന്യ നീക്കത്തില്‍ കാണിക്കുന്ന അനാസ്ഥ ഭരണമുന്നണിയില്‍ത്തന്നെ അഭിപ്രായ ഭിന്നതയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വലിയതോട്, കൊച്ചുതോട്, കാളകെട്ടിതോട്, ഇരുമ്പൂന്നിക്കര തോട് എന്നിവയടക്കം വരുന്ന ജലസ്രോതസുകള്‍ മഴക്കാലത്തിന് മുമ്പ് ശുചീകരിച്ചാല്‍ മാത്രമേ മാലിന്യങ്ങള്‍ പൂര്‍ണമായും നീങ്ങുകയുള്ളു. എന്നാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പാച്ചിലില്‍ ഉണ്ടാകുന്ന സ്വാഭാവിക മാലിന്യനീക്കം വരെ പഞ്ചായത്തധികൃതര്‍ കാത്തരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. തോടുകളുടെ ശുചീകരണത്തെസംബന്ധിച്ച് ജനപ്രതിനിധികളെയോ രാഷ്ട്രീയപാര്‍ട്ടിക്കാരെയോ വിളിച്ചുചേര്‍ക്കാതെയുള്ള ചര്‍ച്ചകള്‍ പഞ്ചായത്തിണ്റ്റെ വികസന ഫണ്ടുകള്‍ അട്ടിമറിക്കാനാണെന്നും നേതാക്കള്‍ പറയുന്നു. എരുമേലി ടൗണ്‍ഷിപ്പ് വികസനത്തിനായി നെട്ടോട്ടമോടുന്നവര്‍ എരുമേലിയിലെ അടിസ്ഥാന പ്രശ്നമായ മാലിന്യനീക്കത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും സന്നദ്ധസംഘടനാ നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: