കൊച്ചി: ജനസേവ ശിശുഭവന്റെയും പാലിയേറ്റീവ് കീയറിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തുകള്‍തോറും നടപ്പിലാക്കുന്ന ഗ്രാമീണ ആശ്രയഭവനുവേണ്ടി മുഖ്യമന്ത്രി മുമ്പാകെ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ നിവേദനം. ജീവിതം വഴിമുട്ടിയ അമ്മമാര്‍ക്കും പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ജനസേവ ഗ്രാമീണ ആശ്രയഭവന്‍ എന്ന പദ്ധതി ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ വളരെ അനിവാര്യമാണെന്നും ഓരോ പഞ്ചായത്തിന്കീഴിലും പ്രവര്‍ത്തനം തുടങ്ങുന്ന ആശ്രയഭവനുകള് കഷ്ടത അനുഭവിക്കുന്ന അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശ്വാസവും സാന്ത്വനവും നല്‍കുന്നതോടൊപ്പം അവരെ ജീവിതത്തിലേക്ക് തിരിച്ചുവിടുവാനും സാധിക്കുമെന്ന് നിവേദനത്തില്‍ പറയുന്നു. ജനസേവ ആശ്രയഭവന്റെ സുഗമമായ നടത്തിപ്പിനായി ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെയും ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെയും മറ്റും അധികാരപരിധിയില്‍നിന്ന് ഈ സംരംഭത്തെ ഒഴിവാക്കിക്കൊണ്ട് അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരില്‍നിന്നും ഗ്രാന്റും മറ്റ് സഹായങ്ങളും അതിലുപരി എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജനസേവ ഗ്രാമീണ ആശ്രയഭവന്റെ പ്രാരംഭ സമ്മേളനവും സെമിനാറും എറണാകുളം ടൗണ്‍ഹാളില്‍ ജസ്റ്റിസ് ഡി.ശ്രീദേവിയാണ് നിര്‍വഹിച്ചത്. 1500 ഓളം സ്ത്രീകള്‍ പങ്കെടുത്ത സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയെ പദ്ധതിയുടെ രക്ഷാധികാരി സ്ഥാനത്തേക്ക് ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: