കോട്ടയം: കോട്ടയത്ത് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ക്ളാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. എം.ജി.യൂണിവേഴ്സിറ്റി ക്യാമ്പസിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിണ്റ്റെ കെട്ടിടം ഇതിനായി ഉപയോഗിക്കുന്നതിനു തീരുമാനിച്ചതായും കെ.സി.ജോസഫ് വ്യക്തമാക്കി. ഐഐഎംസി ഡയറക്ടര്‍ ജനറല്‍ സുനിത ടണ്ടന്, ഡപ്യൂട്ടി രജിസ്ട്രാര്‍ പി.കെ.കൃഷ്ണരാജ്, പ്രോജക്ട് ഡയറക്ടര്‍ എ.കെ.താക്കൂറ്‍ എന്നിവര്‍ ഇന്നലെ കോട്ടയത്തെത്തി ഐഐഎംസിക്കായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലം സന്ദര്‍ശിച്ചു. വിജയപുരം പഞ്ചായത്തിലെ വടവാതൂരില്‍ ൫.൯൫ ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുത്തു നല്‍കിയിട്ടുണ്ട്. ഇതിനു സമീപത്തായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷണ്റ്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലവും ഐഐഎംസിക്കായി വിട്ടുനല്‍കും. ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി പാമ്പാടി ടെക്നിക്കല്‍ സ്കൂള്‍ ക്യാമ്പസില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി ൫ലക്ഷംരൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ആദ്യവര്‍ഷം ൧൫ വിദ്യാര്‍ത്ഥികള്‍ക്കാണ് ഐഐഎംസിയില്‍ പ്രവേശനം നല്‍കുക. തുടര്‍ന്ന് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അഖിലേന്ത്യാതലത്തില്‍ പ്രവേശന പരീക്ഷ നടത്തിയാണ് ൧൫ പേര്‍ക്ക് പ്രവേശനം നല്‍കുക. ആദ്യഘട്ടത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സായിട്ടാണ് തുടങ്ങുക. പിന്നീട് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദ കോഴ്സാക്കി മാറ്റും. ഐഐഎംസി അധികൃതര്‍ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്, ജോസ് കെ.മാണി എം.പി., പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസ്, ഐആര്‍പി, ആര്‍ഡി സെക്രട്ടറി റ്റി.ജെ.മാത്യു ഐഎഎസ് എന്നിവരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: