കൊച്ചി: പിറവത്ത് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ.ആര്. രാജഗോപാല്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.20 ഓടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാക്കുട ബിഡിഒ എം. അരവിന്ദാക്ഷന് നായര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാജഗോപാലിനുവേണ്ടി രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
അഞ്ചല്പ്പെട്ടിയില്നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ എത്തിയ സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍. മധു എന്നിവര്‍ പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: