ഒരാളില്‍ വിനയവും ആത്മവിശ്വാസവും ഒരുമിച്ച് നില്ക്കുക എന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടെങ്കില്‍ അത് അയാളുടെ സവിശേഷതയായി കാണേണ്ടിവരും. ആത്മവിശ്വാസമുള്ളവര്‍ക്ക് പലപ്പോഴും വിനയം കുറവായിരിക്കും. വിനയമുള്ളവര്‍ക്ക് ആത്മവിശ്വാസവും കുറയും. എല്ലാവരും ഏറ്റവും അഭിനന്ദിക്കുന്നതും ആദരിക്കുന്നതും വിനയത്തോടുകൂടിയുള്ള ആത്മവിശ്വാസമാണ്.
കുറച്ചുകൂടി ബൃഹത്തായ കാലദേശങ്ങളുടെ പശ്ചാത്തലത്തില്‍ ജീവിതത്തെ നോക്കിക്കാണുമ്പോള്‍ നിങ്ങളുടെ ജീവിതം ഒന്നുമല്ലെന്ന് മനസ്സിലാകും. ഈ തിരിച്ചറിവ് വിനയമുള്ളവനില് ആത്മവിശ്വാസവും ആത്മവിശ്വാസമുള്ളവനില് വിനയവും വളര്‍ത്തിയെടുക്കാന്‍ സഹായകമാകും. വിനയമുള്ളവനാകുമ്പോള് നിങ്ങള്‍ അനന്യനും ഈശ്വരന് പ്രിയപ്പട്ടവനും ആകുന്നു.
നിങ്ങള്‍ക്കൊരു ഗുരു ഉണ്ടെങ്കില്‍ നിങ്ങളൊരിക്കലും അഹങ്കാരിയാവുകയില്ല. ഗുരു നിങ്ങളില്‍ ആത്മവിശ്വാസവും വിനയവും വളര്‍ത്തും. വിനയത്തിലെ ദൗര്‍ബല്യവും ആത്മവിശ്വാസത്തിലെ അഹങ്കാരവും ഗുരു നീക്കുന്നു. പിന്നീട്, നിങ്ങളില്‍ വിശ്വാസവും വിനയവും മാത്രം അവശേഷിക്കുന്നു.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: