കെയ്‌റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹൂസ്നി മുബാറക്കിന്റെയും മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അഡ്‌ലയുടെയും വിധി ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും. കയ്‌റോ ക്രിമിനല്‍ കോടതിയില്‍ മുബാറക്കിനെതിരെ ഓഗസ്റ്റില്‍ ആരംഭിച്ച വിചാരണ ഇന്നലെ അവസാനിച്ചു.
ഈജിപ്റ്റില്‍ ജനാധിപത്യ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയതിനും അഴിമതി നടത്തിയതിനുമായിരുന്നു മുബാരക് വിചാരണ നേരിട്ടത്. കൂടുതലായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു മുബാറക്കിന്റെ മറുപടി.
18 ദിവസത്തെ ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11നാണ് മുബാറക് അധികാരമൊഴിഞ്ഞത്. പ്രക്ഷോഭങ്ങള്‍ക്കിടെ 846 പേര്‍ കൊല്ലപ്പെട്ടതായും അറായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. കുറ്റം തെളിയുകയാണെങ്കില്‍ മുബാറക്കിന് വധശിക്ഷയോ തടവോ കോടതി വിധിച്ചേക്കാം.
കുറ്റങ്ങള്‍ തെളിഞ്ഞാല്‍ മുബാറക്കിന്റെ ഉത്തരവ് നടപ്പാക്കിയ അഡ്‌ലയ്‌ക്കും അതേ ശിക്ഷ കിട്ടും. വിധി സംപേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: