ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോന്മാര്ഗ്, ദേവര്‍ മേഖലയിലുണ്ടായ ഹിമപാതത്തില്‍ 11 സൈനികര്‍ മരിച്ചു. ദേവറില് എട്ട് സൈനികരും സോന്മാര്ഗില് മൂന്നും സൈനികരാണു മരിച്ചത്. ഹിമപാതത്തില്‍ സൈനിക ക്യാംപ് പൂര്‍ണമായും തകര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം നടന്നത്. ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. വന്‍ നാശനഷ്ടമുണ്ടായതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ട് മഞ്ഞുമലകള്‍ ആണ് ഇടിഞ്ഞുവീണത്. ഹെലികോപ്ടറുകളുടെ സഹായവും രക്ഷാപ്രവര്‍ത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: