കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന ഇറ്റാലിയന്‍ കപ്പലധികൃതര്ക്കെതിരെ സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിയെടുക്കരുതെന്നും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്നുമുള്ള കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രസ്താവനയോടെ ക്രൈസ്തവസഭയുടെ തനിനിറം പുറത്തായിരിക്കുകയാണ്.
ഇറ്റാലിയന്‍ കൊലയാളികള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച അലംഭാവവും ചര്‍ച്ചകളും അറസ്റ്റ് നീട്ടിക്കൊണ്ട് പോകുന്ന രീതിയും കണ്ടപ്പോഴേ ഇക്കാര്യത്തിലുള്ള കള്ളക്കളിയെക്കുറിച്ച് ഏവര്‍ക്കും സംശയം തോന്നിയതാണ്. കര്‍ദ്ദിനാളിന്റെ പ്രസ്താവനയോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്.
റോമിലെത്തി കര്‍ദ്ദിനാള്‍ പദവി ഏറ്റെടുത്ത ശേഷം ആദ്യ അഭിമുഖത്തില്‍ത്തന്നെ മാതൃരാജ്യത്തേക്കാള്‍ വലുത് സ്വന്തം മതവും ക്രൈസ്തവ രാജ്യവുമാണെന്ന രാഷ്ട്രദ്രോഹ പ്രസ്താവനയായിരുന്നു കര്‍ദ്ദിനാള്‍ നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഹിഡസിന് നല്കിയ അഭിമുഖത്തിലാണ് ‘നല്ല ഇടയ’ന്റെ കുരിശ് സത്യവും വെളിപാടും.
കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇറ്റലിക്കാരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി കെ.വി.തോമസും ചില ക്രൈസ്തവ എംപിമാരും ഇറ്റലിയിലുണ്ടായിരുന്നുവെന്നതും ഇന്ത്യാ വിരുദ്ധ നീക്കത്തിന് ആക്കം കൂട്ടി. കര്ദ്ദിനാള്തന്നെ പറഞ്ഞത് സംസ്ഥാനത്ത് നിന്നുള്ള ക്രൈസ്തവ കേന്ദ്രമന്ത്രിമാരോട് പ്രശ്നത്തെക്കുറിച്ച് സംസാരിച്ചെന്നും ഇറ്റാലിയന്‍ കൊലപാതികള്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കരുതെന്നും ആവശ്യപ്പെട്ടുവെന്നാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം മുതലെടുത്താലോ എന്ന ആശങ്കയും കര്ദ്ദിനാളിനുണ്ട്.
ലോകത്ത് ക്രൈസ്തവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ അക്രമങ്ങളോ ഉണ്ടായാല്‍ ഉടനടി പ്രസ്താവനകളും ഇടയലേഖനങ്ങളും മെഴുകുതിരി കത്തിക്കലും പ്രകടനങ്ങളും മറ്റുമായി രംഗത്തിറങ്ങുന്നവരാണ് കത്തോലിക്കസഭ.
ഇവിടെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട രണ്ട് ക്രൈസ്തവ മത്സ്യത്തൊഴിലാളികളാണ് ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് മരിച്ചത്. ലത്തീന്‍ കത്തോലിക്ക സഭയോ ബിഷപ്പ് സൂസാപാക്ക്യമോ ഇക്കാര്യത്തില്‍ പ്രതികരിച്ച് കണ്ടില്ല. ചെറിയ പ്രശ്നത്തിന് ദേശീയപാതവരെ സ്തംഭിപ്പിക്കുന്ന ലത്തീന്‍ കത്തോലിക്കസഭ തങ്ങളുടെ കുഞ്ഞാടുകള്‍ കൊല്ലപ്പെട്ടപ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു.
കത്തോലിക്കസഭയും കോണ്‍ഗ്രസും ചേര്‍ന്ന് ഇറ്റലിക്കനുകൂലമായി നിലപാടെടുക്കുവാന്‍ ഗൂഢാലോചന നടത്തിയെന്നതിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്. ഈ മന്ത്രിസഭകളെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രം ഇറ്റലിക്കാരിയാണെന്നുള്ളതും ഇവിടെ സ്മരണീയമാണ്. സ്വാഭാവികമായും സര്‍ക്കാരുകളുടെ നിലപാട് ഇറ്റലിക്കനുകൂലമായേക്കാമെന്ന ഒരാശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
കോണ്‍ഗ്രസും കത്തോലിക്ക സഭയും ഭാരതത്തിന്റെ പരമാധികാരത്തിനാണ് കത്തിവെച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ ആത്മാഭിമാനം കപ്പലിന്റെ പേരില്‍ കടലില്‍ താഴ്ത്തുവാനാണിവരുടെ ശ്രമം. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. എന്തൊക്കെ കത്തോലിക്കസഭയും കോണ്‍ഗ്രസും പറഞ്ഞാലും ഇന്ത്യയുടെ പരമാധികാരത്തില്‍ കയറി മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന ഇറ്റാലിയന്‍ കൊലയാളികളെ ഇന്ത്യന്‍ നിയമത്തിനുള്ളില്‍ കൊണ്ടുവന്ന് ശിക്ഷിക്കാനായില്ലെങ്കില്‍ ഈ വഞ്ചന ജനത്തിന് പൊറുക്കാനാവില്ല. നാളെ ഏതെങ്കിലും ക്രൈസ്തവരാഷ്ട്രം ഇന്ത്യയെ ആക്രമിച്ചാല്‍ കത്തോലിക്കാസഭയുടെയും കോണ്‍ഗ്രസിന്റെയും നിലപാടെന്തായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: