നമ്മുടെ മാര്‍ഗത്തിന്റെ പരിശുദ്ധിയനുസരിച്ചായിരിക്കും ലക്ഷ്യത്തിലേക്ക് നമ്മുടെ അടുപ്പം. ഇത് വളരെ നീണ്ട പ്രക്രിയയാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഇതാണ് ഏറ്റവും ചെറുതെന്നാണ് എന്റെ വിശ്വാസം.
ലക്ഷ്യവും അത് സാധിക്കാനുള്ള മാര്‍ഗവും തമ്മില്‍ യാതൊരു ഭേദവുമില്ല. രണ്ടിനും ശുദ്ധിയുണ്ടായിരിക്കണം.
അശുദ്ധിമാര്ഗ്ഗത്തില്ക്കൂടി ഈശ്വരപ്രാപ്തി സാദ്ധ്യമല്ല. അശുദ്ധലക്ഷ്യം നേടാനുള്ള മാര്‍ഗം ഒരിക്കലും പരിശുദ്ധമായിരിക്കുകയില്ല.
മാര്‍ഗം പരിശുദ്ധമായതുകൊണ്ടുമാത്രം അസത്യം സത്യമാവുകയില്ല.
മാര്‍ഗത്തെ വിത്തായും ലക്ഷ്യത്തെ മരമായും ഉപമിക്കാം. വിത്തും മരവുംപോലെ അഗാധമായ ബന്ധമുണ്ട് ലക്ഷ്യവും മാര്‍ഗ്ഗവും തമ്മില്‍.
ലക്ഷ്യവും മാര്‍ഗ്ഗവും പരമകോടിയില്‍ പര്യായങ്ങളാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് ഈശ്വരന് സ്നേഹമാണെന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല.
നമ്മള് വിതയ്ക്കുന്നത് തന്നെയാണ് നാം ശരിക്കും കൊയ്യുന്നത്.
– സമ്പാദനം : എം.കെ.രാമകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: