കൂത്തുപറമ്പ്: ബാലമന്ദിരത്തിലെ കൂട്ടുകാര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ സ്നേഹം പങ്കിടാനെത്തിയത് പുതുമയായി. മമ്പറം ജൂനിയര്‍ ജേസീസിണ്റ്റെയും കൂത്തുപറമ്പ് ഹൈസ്കൂള്‍ പരിസ്ഥിതി ക്ളബിണ്റ്റെയും സംയുക്താഭിമുഖ്യത്തിലാണ് കോളാരിയിലെ സച്ചിതാനന്ദ ബാലമന്ദിരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ സ്നേഹയാത്ര നടത്തിയത്. ബാലമന്ദിരത്തിലെ കൂട്ടുകാരോടൊപ്പം സ്നേഹം പങ്കിട്ടും കളിതമാശകള്‍ പറഞ്ഞും സമയം ചിലവഴിച്ച വിദ്യാര്‍ത്ഥികള്‍ വാഴക്കുലകളും പേനയും ചീരയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും അന്തേവാസികള്‍ക്ക് നല്കി. ഒരു ദിവസത്തെ അന്നദാനത്തിനുള്ള തുകയും നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ യാത്ര പറഞ്ഞിറങ്ങിയത്. മമ്പറം ജൂനിയര്‍ ജേസി ചെയര്മാന് വിപിന്‍ ബാലകൃഷ്ണന്, ജേസീസ് പ്രസിഡണ്ട് പ്രദീപന് തൈക്കണ്ടി, പരിസ്ഥിതി ക്ളബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന് മാസ്റ്റര്‍, പ്രണവ് മങ്ങാത്ത്, അമല്‍ജിത്ത്, വിഷ്ണുഭരത്, ബാനിഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സന്തോഷ് ശങ്കരനെല്ലൂറ്, സനോജ് നെല്യാടന്‍, കെ.രോഷിത്ത്, പി.പ്രകാശന്, കെ.വത്സല, പുഷ്പ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: