തളിപ്പറമ്പ്: മാലിന്യക്കൂമ്പാരമായി മാറിയ ക്ഷേത്രച്ചിറയുടെ പരിസരം സേവാദിനത്തോടനുബന്ധിച്ച് സ്വയംസേവകര്‍ വൃത്തിയാക്കി. ദിവസവും നൂറുകണക്കാനാളുകള് കുളിക്കുന്നതിനും മറ്റും ആശ്രയിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രച്ചിറയുടെ പരിസരമാണ്ഠളിപ്പറമ്പ് നഗറില്പ്പെട്ട തലോറ ശാഖയിലെ സ്വയം സേവകര്‍ വൃത്തിയാക്കിയത്. ചിറയില്‍ നിക്ഷേപിക്കുമായിരുന്ന കടലാസുകളും ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും നിക്ഷേപിക്കാന്‍ ക്ഷേത്ര അധികൃതര്‍ പാത്രം സ്ഥാപിച്ചിരുന്നു. നിറഞ്ഞു കവിഞ്ഞ പാത്രങ്ങള്‍ കാലിയാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അള്ക്കാര് പെരുമാറാത്ത ചിറയുടെ ഭാഗത്ത് കാടും കയറിയിരുന്നു. മാലിന്യകൂമ്പാരങ്ങള്‍ നീക്കി കാടുകള്‍ പറിച്ച് തീയിട്ട് സ്വയംസേവകര്‍ സേവനത്തിണ്റ്റെ മാതൃകകാട്ടി. നൂറോളം സ്വയംസേവകര്‍ മണിക്കൂറുകളോളം സേവനനിരതരായി. ഹിന്ദു ഐക്യവേദി തളിപ്പറമ്പ് നഗരസഭ കമ്മിറ്റി രക്ഷാധികാരി ഡോ.സി.നാരായണന് നമ്പ്യാര്‍ സേവനപ്രവര്ത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ് വി.ശ്രീകാന്തന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്.എസ്.എസ് തളിപ്പറമ്പ് താലൂക്ക് സേവാപ്രമുഖ് പി.പി.ശശിധരന്, നഗര്‍ സേവാപ്രമുഖ് പി.വി.ബാബു, സഹകാര്യവാഹ് വി.പി.വേണു, താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് കെ.പി.വിനോദ്, തലോറ ശാഖാ മുഖ്യശിക്ഷക് കെ.പി.മണികണ്ഠന്, സേവാപ്രമുഖ് ഇ.പവിത്രന് എന്നിവര്‍ സേവനപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. തലോറ ശാഖാ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ഒന്നിന് കാര്യമ്പലത്തുനിന്നും പഥസഞ്ചലനം ആരംഭിച്ച് ആടിക്കുംപാറ, രാജരാജേശ്വരക്ഷേത്രം, പുഴക്കുളങ്ങര വഴി കാര്യമ്പലത്ത് സമാപിക്കും. വിവിധ കലാപരിപാടികളും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: