തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പിലാക്കുന്ന അദ്ധ്യാപകപാക്കേജിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് എന്‍ടിയു 33-ാം സംസ്ഥാനസമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പാക്കേജിനെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ ഡിവിഷന് അനുവദിക്കുന്നതിന് എത്ര കുട്ടികള്‍ ആവശ്യമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരടെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല.
വിദ്യാഭ്യാസരംഗത്തെ വര്‍ഗ്ഗീയവല്‍ക്കരണം അവസാനിപ്പിക്കുക, പെന്ഷന് പ്രായം 60 വയസ്സാക്കി ഉയര്‍ത്തുക, എസ്എസ്എല്‍സി സൂപ്പര്വിഷന്, മൂല്യനിര്‍ണ്ണയം ഇവയുടെ വേതനം കാലോചിതമായി വര്‍ദ്ധിപ്പിക്കുക, 2-ാം ക്ലാസ്സുമുതല്‍ സംസ്കൃതപഠനം ആരംഭിക്കുക, ഹയര്‍സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കാസര്‍കോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷ അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
പിഎഫ്ആര്‍ഡിഎ ബില്‍ പിന്‍വലിക്കുക, തസ്തകകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം 28ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ എന്‍ടിയു പങ്കെടുക്കും.
എന്‍ടിയുവിന്റെ പുതിയ ഭാരവാഹികളെ സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡന്റായി വി.ഉണ്ണികൃഷ്ണന്(മലപ്പുറം), ജനറല്‍ സെക്രട്ടറിയായി ടി.എ.നാരായണന്(കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു. വൈസ്പ്രസിഡന്റുമാരായി അശോക്ബാദൂര്(കാസര്‍കോഡ്), കെ.ജയകുമാര്‍(തിരുവനന്തപുരം), സി.സദാനന്ദന്(തൃശ്ശൂര്‍), പി.എസ്.ഗോപകുമാര്‍(കൊല്ലം) എന്നിവരെയും സെക്രട്ടറിമാരായി എം.ശിവദാസ്(പാലക്കാട്), പി.വി.ശ്രീകലേശന്‍(തിരുവനന്തപുരം), എ.ബാലകൃഷ്ണന്(മലപ്പുറം) എന്നിവരെയും ട്രഷറര്‍ ആയി സി.വി.രാജീവന്(തൃശ്ശൂര്‍), മഹിളാവിഭാഗം കണ്‍വീനറായി സി.ജീജാഭായി(മലപ്പുറം), സംഘടനാ സെക്രട്ടറിയായി പി.കെ.വിജയന്(മലപ്പുറം) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: