കൊച്ചി: അമൃത ആശുപത്രിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ജീവനക്കാരെ രംഗത്തിറക്കി സ്ഥാപനത്തെ തകര്‍ക്കുവാന്‍ ഗൂഢനീക്കം. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന പ്രഖ്യാപനം ഈയൊരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
നഴ്സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാവുകയും സേവന വേതന വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാളെ മാനേജ്മെന്റ് സ്ഥലംമാറ്റിയതിന്റെ പേരിലാണ് നാളെ മുതല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
നഴ്സസ് അസോസിയേഷന്റെ സമരത്തിന് പിന്നില്‍ ചരട് വലിക്കുന്നത് ഒരു തീവ്രവാദ സംഘടനയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ഒരു മുസ്ലീം ആശുപത്രിയിലെ ജീവനക്കാരനായ ഒരാളാണ് സമരസംഘടനക്ക് പുറകിലത്രേ. സമൂഹത്തിലെ മാന്യരായ ചിലരെ മുന്നില്‍ നിര്‍ത്തി പ്രക്ഷോഭത്തിന് തന്ത്രം മെനയുന്നത് ഇയാളാണത്രേ. നേരത്തെ ഗള്‍ഫില്‍ ജോലിചെയ്തിട്ടുള്ള ഇയാള്‍ കുറെക്കാലമായി മലപ്പുറം ജില്ലയിലെ ആശുപത്രിയിലാണ് ജോലിനോക്കുന്നത്. ഇയാള്‍ക്ക് വന്‍തോതില്‍ വിദേശപണം ലഭിക്കുന്നുണ്ടത്രേ. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
സംസ്ഥാനത്ത് 10 ഓളം മുസ്ലീം മാനേജ്മെന്റ് ആശുപത്രികളുണ്ട്. ഇതില്‍ ഒറ്റ ആശുപത്രിയില്‍ പോലും മിനിമം ശമ്പളം നല്‍കുന്നില്ല. കൊല്ലത്തെ അസീസി ആശുപത്രിയില്‍ മാത്രമാണ് സമരം വന്നത്. ഈ സമരം രണ്ട് ദിവസം കൊണ്ട് നിലക്കുകയും ചെയ്തു. ശമ്പള പരിഷ്കരണം നടപ്പാക്കിയതുമില്ല. ഒറ്റ മുസ്ലീം മാനേജ്മെന്റ് ആശുപത്രികളിലും സമരം നടക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: