തൃശൂര്‍: നഗര റോഡുകളില്‍ കുഴികള്‍ പെരുകുന്നു. ഹോം ഗാര്‍ഡുമാര്‍ക്കും യാത്രക്കാര്‍ക്കും കലികാലം. കുഴികളില്‍ വീണ് യാത്രക്കാരുടെ നട്ടെല്ലൊടിയുമ്പോള്‍ ഇതേത്തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പെടാപ്പാട് പെട്ട് ഹോം ഗാര്‍ഡുമാരും വലയുന്നു. നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്നു തുടങ്ങിയിട്ട് മാസങ്ങളായി. കോണ്‍ട്രാക്ടര്‍മാര്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട് വിമുഖത കാട്ടുന്നതും ലാലൂര്‍ വിഷയം കത്ത നില്‍ക്കുന്നതിനാല്‍ കോര്‍പ്പറേഷന്‍ �ഭരണനേതൃത്വത്തിന് മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കിട്ടാത്തതുമാണ് കുഴികള്‍ക്ക് ആഴം കൂടാന്‍ കാരണം. കൊക്കാലെ മുതല്‍ കെ.എസ്്.ആര്‍.ടി.സി. ബസ് സ്്റ്റാന്‍ഡിനു മുന്‍വശം വഴി വഞ്ചിക്കുളം വരെ റോഡ് തകര്‍ന്നു കിടക്കുകയാണ്. ഇടക്കിടെ വന്‍ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡിനു സമീപം പോക്കറ്റ് റോഡ് തകര്‍ന്ന നിലയിലാണ്. സ്വരാജ് റൗണ്ട്, ഹൈറോഡ്,, പോസ്റ്റ് ഓഫീസ് റോഡ്, പാലസ് റോഡ് തുടങ്ങിയ പ്രധാനപാതകളൊഴിച്ചാല്‍ കോര്‍പറേഷന്‍ പരിധിയിലെ റോഡുകളെല്ലാം നാശം നേരിടുന്നു. ഗതാഗതക്കുരുക്ക് പാരമ്യതയിലെത്തുമ്പോള്‍ ഗതികേടിലാകുന്ന ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുമാരേയും യാത്രക്കാരേയും അധികൃതര്‍ കണക്കിലെടുക്കുന്നേയില്ല. ഇൗ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാതെ ഹോംഗാര്‍ഡുമാരെക്കൊണ്ടു തന്നെ ജോലി ചെയ്യിക്കുകയാണ് മേലധികാരികള്‍. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ മുന്‍ �ഭാഗത്താണ് ഗര്‍ത്തങ്ങളിലേറെയും. രാവിലെ 8 മണി മുതല്‍ ഇവിടെ ഗതാഗതക്കുരുക്കാണ്. ഇത് അഴിയണമെങ്കില്‍ രാത്രി 9 മണിയെങ്കിലുമാകും. ഇവിടെ ഗതാഗത നിയന്ത്രണത്തിന് ആകെയുള്ളത് ഒരു ഹോം ഗാര്‍ഡ് മാത്രമാണ്. ഒടുവില്‍ ഇവിടത്തെ കുഴിയടയ്‌ക്കാന്‍ ഹോം ഗാര്‍ഡ് തന്നെ രംഗത്തിറങ്ങിയെന്നത് സമീപകാല ചരിത്രം. സമീപത്തെ കടക്കാരേയും കൂട്ടി റോഡിലെ കുഴികള്‍ മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയത് ഹോം ഗാര്‍ഡിന്റെ നേതൃത്വത്തിലാണ്. എന്നാല്‍ ഇത് അധികനാള്‍ നീണ്ടില്ല. റോഡ് വീണ്ടും തകര്‍ന്നു. നഗരത്തിലെ വര്‍ധിച്ച ഗതാഗതക്കുരുക്ക് കാരണം മാസത്തില്‍ മുപ്പത് ദിവസവും ഡ്യൂട്ടിക്ക് നില്‍ക്കേണ്ടതിന്റെ ദുരിതമാണ് ഹോം ഗാര്‍ഡുമാര്‍ക്ക് പറയാനുള്ളത്. എട്ടു മണിക്കൂര്‍ വീതം മുഴുവന്‍ ദിവസവും ജോലി ചെയ്താല്‍ മാത്രമേ ശമ്പളം ലഭിക്കൂ എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ എ ന്തും സഹിച്ച് ജോലിക്കിറങ്ങുകയാണ് ഹോം ഗാര്‍ഡുമാര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഒമ്പത് ഹോം ഗാര്‍ഡുമാരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇതില്‍ ഒരു ഹോം ഗാര്‍ഡിന് കണ്ണിന് ഓപ്പറേഷന്‍ നടത്താന്‍ പോലും കൃത്യമായി അവധി നല്‍കാന്‍ മേലധികാരികള്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: