‘സര്വംഖല്വിദംബ്രഹ്മ’ എന്ന ഉപനിഷദ്വാക്യം മനസ്സിലാക്കാന്‍ ആഗ്രഹങ്ങളെ നശിപ്പിക്കണമെന്ന് വേദപുസ്തകങ്ങളിലെങ്ങും പറഞ്ഞിട്ടില്ല, എന്നാല്‍ ആഗ്രഹങ്ങളുടെ സ്വഭാവം മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്ന അനേകം പ്രസ്താവങ്ങളുണ്ട്. ഈ ലോകത്ത് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ആഗ്രഹത്തിന്റെ ശക്തിമൂലമാണ്. അതുമല്ല, ഈ പ്രവര്‍ത്തനങ്ങളെ ബഹുമുഖമായ രീതിയില്‍ ആഗ്രഹങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഭഗവാന് ശ്രീകൃഷ്ണന് ഭഗവദ്ഗീതയില്‍ ചര്‍ച്ചചെയ്യുന്നുമുണ്ട് :
ബുദ്ധി, ജ്ഞാനം, സംശയത്തില്‍ നിന്നും വിഭ്രമത്തില്നിന്നുമുള്ള വിടുതി, ക്ഷമാശീലം, സത്യസന്ധത, ഇന്ദ്രിയനിയന്ത്രണം, മനോനിയന്ത്രണം, സുഖദുഃഖങ്ങള്‍, ജനനം, മരണം, ഭയം, ഭയമില്ലായ്മ, അഹിംസ സമയചിത്തത, സംതൃപ്തി, കഠിനനിഷ്ഠ, ദാനധര്‍മ്മം, കീര്‍ത്തി, അപകീര്‍ത്തി, ജീവജാലങ്ങളുടെ ഇത്തരം വിവിധ ഗുണങ്ങള്‍ സൃഷ്ടിച്ചത് ഞാന്‍ തന്നെയാണ്.
സപ്തര്‍ഷികളും അവര്ക്കുമുന്പുള്ള മറ്റ് നാല് മഹര്‍ഷിമാരും മനുക്കളും (മനുഷ്യരുടെ ജനയിതാക്കള്‍) എന്നില്‍ നിന്നാണ് വരുന്നത്. എന്റെ മനസ്സില്‍ നിന്ന് ജനിച്ചവരാണ്. അതുപോലെ വിവിധ ലോകങ്ങളിലുള്ള എല്ലാ ജീവജാലങ്ങളും എന്നില്‍ നിന്നും ഉത്ഭൂതരായവരാണ്.
എന്റെ സര്വ്വൈശ്വര്യങ്ങളെക്കുറിച്ചും യോഗശക്തികളെക്കുറിച്ചും യഥാര്ത്ഥബോധ്യം വന്നവന് കലര്‍പ്പറ്റ ഭക്തിയുതസേവനത്തില്‍ നിരതനാകും; സംശയമില്ല.
‘ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ലോകങ്ങളുടെയും സ്രോതസ്സ് ഞാനാകുന്നു. എല്ലാം എന്നില്‍ നിന്ന് ഉത്ഭവിക്കുന്നു. ഇതറിയുന്ന ജ്ഞാനി ഭക്തിയുതസേവനത്തില്‍ മുഴുകുകയും എന്നെ ഹൃദയപൂര്‍വം ആരാധിക്കുകയും ചെയ്യും. എന്റെ യഥാര്‍ത്ഥ ഭക്തന്മാരുടെ ചിന്തകള്‍ എന്നെക്കുറിച്ച് മാത്രമായിരിക്കും.
അവരുടെ ജീവിതം എന്റെ സേവനത്തിനായി ഉഴിഞ്ഞുവയ്ക്കും. പരസ്പരം പ്രബുദ്ധരാക്കുന്നതിലും എന്നെക്കുറിച്ച് സംസാരിക്കുന്നതിലും തികഞ്ഞ തൃപ്തിയും പരമാനന്ദവും അവര്‍ നേടുന്നു. എന്നെ പ്രേമപൂര്‍വം സേവിക്കുന്നതില്‍ നിരന്തരം തല്പരരായിട്ടുള്ളവര്ക്ക് എന്നെ പ്രാപിക്കാനുള്ള അറിവ് ഞാന്‍ നല്കുന്നു. അവരോട് പ്രത്യേക കാരുണ്യം കാണിക്കാനായി, അവരുടെ ഹൃദയത്തില്‍ കൂട്ടിക്കൊണ്ട് ജ്ഞാനത്തിന്റെ ജ്വലിക്കുന്ന ദീപംകൊണ്ട് അജ്ഞതയില്‍ നിന്ന് ജനിച്ച അന്ധകാരത്തെ ഞാന്‍ നശിപ്പിക്കുന്നു.”
മനുഷ്യന്റെ ബഹുമുഖമായ ആഗ്രഹങ്ങള്‍ പരബ്രഹ്മത്തിന്റെ ആഗ്രഹങ്ങളുടെ പ്രതിബിംബമാണെന്ന് മനസ്സിലാക്കുന്നവര്‍, അവയെ ഉപേക്ഷിക്കാതെ ഭഗവത്സേവനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധവയ്ക്കും. പണ്ട് സപ്തര്ഷികവും മനുക്കളുമൊക്കെ ദൈവത്തമായ ആഗ്രഹങ്ങളെല്ലാം ഭഗവദ്സേവനത്തിനായി ഉപയോഗിച്ചു. ഈ പ്രശസ്തരായ പൂര്‍വ്വികരെ അനുകരിക്കാന്‍ ഇന്ന് ആരെങ്കിലും തയ്യാറാണെങ്കില്‍ അവര്‍ ഒരിക്കലും ആഗ്രഹങ്ങളെ ഐഹികമായും ആദ്ധ്യാത്മിക പുരോഗതിക്ക് തടസമായും കാണുകയില്ല. എല്ലാത്തരം ആഗ്രഹങ്ങളും വികാരങ്ങളും സ്വഭാവേന ബ്രഹ്മമാണെന്ന് മനസ്സിലാക്കിയവരും അതിന്റെ ഫലമായി ഭഗവത്സേവനത്തിലേര്പ്പെടുന്നവരുമായ വ്യക്തികളെ സമ്പൂര്ണാത്മാക്കളായി കരുതണം. അവര്‍ അജ്ഞതയില്‍ നിന്ന് പൂര്ണവിമുക്തരാണ്. ഇത്തരം ആത്മസാക്ഷാത്കാരം നേടിയവരും ഉന്നതരും ആനന്ദപൂര്ണരുമായ ഭക്തന്മാര്, അവരുടെ അവബോധത്തെ അജ്ഞതയുടെ ഒരു തരിക്കുപോലും സ്വാധീനിക്കാനാവാത്തവിധത്തില് ശുദ്ധീകരിക്കുന്നു. കാരണം, ഭഗവാന് തന്നെയാണ് അവരുടെ ഹൃദയങ്ങളിലെ അജ്ഞതയെ നശിപ്പിക്കുന്നത്.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: