പ്രകാശം അറിവിനെയും അന്ധകാരം അറിവില്ലായ്മയേയും പ്രതിനിധീകരിക്കുന്നുവെന്ന് ഭഗവാന് പറയുന്നു. ദൈവം എന്ന പദം എല്ലാ ചരചരങ്ങളിലുമുള്ള പ്രകാശത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ പൂര്വികന്മാര് ദൈവത്തെ കണ്ടിരുന്നത് പ്രകാശത്തിന്റെ ഉറവിടമായിട്ടാണ്. പ്രകാശം ക്രമേണ അന്ധകാരമാവുകയും അന്ധകാരം പ്രകാശമാവുകയും ചെയ്യുന്നു. പക്ഷേ, ഒരേ സമയത്ത് പ്രകാശവും അന്ധകാരവും ഒരുമിച്ച് ഉണ്ടാവുകയില്ല. പ്രകാശം അന്ധകാരത്തിന്റെ അഭാവവും അന്ധകാരം പ്രകാശത്തിന്റെ അഭാവവുമാണെന്ന് ചുരുക്കം.
‘ഭാവ’എന്ന വാക്കിനെ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകുന്ന ഭക്തി, പ്രേമം മുതലായ വികാരങ്ങളോട് ഉപമിക്കാം. പ്രാര്‍ത്ഥന നാലുവിധത്തിലാകാം. ഒന്ന് ഭാവപ്രാര്ത്ഥന (നിറഞ്ഞ ഭക്തിയോടുള്ള പ്രാര്‍ത്ഥന), രണ്ട് ലീലാ പ്രാര്‍ത്ഥന (ഭഗവാന്റെ ലീലകളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന. ഗുണപ്രാര്ത്ഥന (ഭഗവാന്റെ വൈഭവങ്ങളെ പ്രകീര്‍ത്തിച്ചും, സംഗീത പ്രാര്‍ത്ഥന (ദിവ്യനാമങ്ങളെ പ്രകീര്ത്തിച്ചുകൊണ്ടുമുള്ളതാണ്.) ഏത് പ്രാര്‍ത്ഥനയിലും ദൈവസാമീപ്യം അനുഭവപ്പെടാം, നമ്മുടെ സമര്‍പ്പണം പൂര്‍ണമാണെങ്കില്‍.
പാപവും പുണ്യവും നമ്മളില്‍ ഓരോരുത്തരിലുമുണ്ടെന്ന് ഭഗവാന് പറയുന്നു. നിങ്ങളുടെ ശരീരത്തില്‍ തന്നെ വസിക്കുന്ന ആത്മാവിനെ ദേഹിയെന്നും, ശരീരത്തില്‍ അധിവസിക്കുന്നതുകൊണ്ട് ശരീരി എന്നും, ശരീരമാകുന്ന ക്ഷേത്രത്തില്‍ വസിക്കുന്നതുകൊണ്ട് ക്ഷേത്രജ്ഞര്‍ എന്നുപറയാം.ജീവനും ദേവനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. ശരീരം ജീവനെയും മനസ്സും ആത്മാവും ദേവനെയുമാണ് പ്രതിനിധീകരിക്കുന്നത്. ദൈവം സര്‍വവ്യാപിയാണ്. അതായത്, ദൈവസാന്നിധ്യം എല്ലായിടത്തും ഉണ്ടെന്ന് അര്‍ത്ഥം. അതുകൊണ്ട് ദൈവത്തെത്തിരക്കി എല്ലായിടത്തും അലയേണ്ടതില്ല. ദൈവം സത്യമായി പ്രകാശിക്കുന്നു.
സത്യം ഉള്ള സ്ഥലത്ത് ധര്‍മ്മവും സത്യവും ധര്മ്മവുമുള്ള സ്ഥലത്ത് പ്രേമവും ഉണ്ടാകുന്നു. പ്രേമം ഉണ്ടെങ്കില്‍ അവിടെ വിദ്വേഷങ്ങള്‍ ഇല്ല – ശാന്തിയും സമാധാനവും മാത്രം. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം, അഹിംസ മുതലായ വികാരങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ അധിഷ്ഠിതമാകട്ടെ. നാവുകൊണ്ട് സത്യം മാത്രം പറയുക. കൈകള്‍ കൊണ്ട് ധാര്‍മികമൂല്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക. ഹൃദയത്തില്‍ സ്നേഹം മാത്രം നിറയ്ക്കുക. ഹൃദയത്തിലൊരിക്കലും വിദ്വേഷങ്ങള്‍ക്ക് സ്ഥലം കൊടുക്കരുത്. സ്വാമി ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നത് ധര്‍മ്മത്തിനും പ്രേമത്തിനുമാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഇവ രണ്ടും നിറഞ്ഞുനില്ക്കുന്നതായി കാണാം. ‘സത്യം വദാ ധര്‍മ്മം ചരാ’ എന്ന വേദവാക്യം മനുഷ്യന്റെ ദൈനംദിന ജീവിതത്തിലും പ്രവര്‍ത്തികളിലും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
മനുഷ്യന് പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുകയും പുരാണപാരായണങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ സമയത്ത്, ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചെറിയ രീതിയില്‍ ഭക്തിയും ലോകത്തോട് വിരക്തിയും തോന്നും. എന്നാല്‍ ഈ വികാരങ്ങളെല്ലാം സ്വന്തം വീടെത്തുമ്പോള്‍ പൂര്‍ണമായും ശമിച്ചിരിക്കും. കേള്‍ക്കുന്നതൊന്നും പ്രാവര്‍ത്തികമാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. ഇതാണ് ഇന്നത്തെ ആധുനിക സ്ഥിതിവിശേഷം. പുരാണപാരായണങ്ങളിലൂടെ നമ്മുടെ ജീവിതത്തിലും അത് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുക. ആരെയും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സംസാരം കൊണ്ടോ വേദനിപ്പിക്കരുത്. അങ്ങനെ ജീവിതം ധന്യമാക്കാന്‍ ശ്രമിക്കുക.
– വിവ: ഡോ. സുഭദ്രാനായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: