Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുത് – ബാലകൃഷ്ണപിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 05:00 pm IST
in Uncategorized

കൊച്ചി: പാര്‍ട്ടിയുടെ മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുതെന്ന് കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍.ബാലകൃഷ്‌ണ പിള്ള പറഞ്ഞു. അത്തരം ശ്രമമുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിയുടെ അഭിമാനത്തിന്‌ ചേരുന്ന തീരുമാനമാകും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ കൈക്കൊള്ളുക. നാളെ ചേരുന്ന യു.ഡി.എഫ്‌ യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കും. എന്നാല്‍ യോഗത്തിലേക്ക്‌ മന്ത്രിയെ അയക്കില്ലെന്നും പിള്ള പറഞ്ഞു. ഗണേഷ്‌ കുമാറിന് മന്ത്രിസ്ഥാനം ഭാരമായി തോന്നുന്നുണ്ടെങ്കില്‍ അത്‌ പാര്‍ട്ടി ഒഴിപ്പിച്ചു നല്‍കാം. ഗണേഷിനെ പോലൊരു മന്ത്രി പാര്‍ട്ടിയ്‌ക്ക് ഇല്ലെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിന്‌ ശേഷം പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗണേഷ്‌ കുമാര്‍ പാര്‍ട്ടിയ്‌ക്കെതിരായുള്ള നീക്കം തുടര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കാം. നടപടിക്ക്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ മൂന്നില്‍ രണ്ട്‌ അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടത്‌ . മന്ത്രിയ്‌ക്കൊപ്പം പാര്‍ട്ടി അണികള്‍ ആരുമില്ല. വനം വകുപ്പ്‌ അത്രയ്‌ക്ക്‌ ഭാരമാണെങ്കില്‍ തിരികെ കോണ്‍ഗ്രസിന്‌ തന്നെ കൊടുത്താല്‍ മതിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഗണേഷിന്റെ സ്റ്റാഫില്‍ സി.പി.എമ്മുകാരും സി.പി.ഐക്കാരുമുണ്ട്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പല ഉന്നതരും എന്‍.എസ്.എസ്സും ശ്രമിച്ചു. യു.ഡി.എഫ് പ്രശ്‌നം പരിഹരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിസ്ഥാനം കിട്ടിയത്‌ പാര്‍ട്ടിക്കാണ്‌ വ്യക്തിക്കല്ല. മന്ത്രിയേയും എം.എല്‍.എയെയും തീരുമാനിക്കുന്നത്‌ പാര്‍ട്ടിയാണ്‌ . മുന്നണി വകുപ്പ്‌ മാത്രമാണ്‌ നല്‍കുന്നത്‌. ഈ സാഹചര്യത്തില്‍ മന്ത്രി തുടരണോയെന്ന്‌ പാര്‍ട്ടിക്ക്‌ തീരുമാനിക്കാം.

നേരത്തെ നടന്ന കോണ്‍ഗ്രസ്(ബി) നേതൃയോഗത്തില്‍ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മന്ത്രി പല തീരുമാനങ്ങളുമെടുക്കുന്നത്. മന്ത്രിയുടെ ഓഫിസില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ ആട്ടിപ്പായിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പലതവണ താക്കീത് ചെയ്തിട്ടും അനുസരിക്കാത്ത ഗണേഷിനെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണെന്ന് ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പിന്നീട് പറയുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.