Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന്‌ തൈപ്പൂയം

Janmabhumi Online by Janmabhumi Online
Feb 6, 2012, 11:12 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍ പൂയം നാളാണ്‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാള്‍, ഉത്തരായണത്തിന്റെ തുടക്കം.ഇതാണ്‌ തൈ പൊങ്കല്‍. അതേ മാസത്തില്‍ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്‌. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു

‘തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി.’ തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം .

സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തില്‍ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയില്‍ രഥോത്സവവും, മധുരൈയില്‍ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു.

താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്‌ക്കുന്നത്‌.പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്‌ക്കാണ്‌ തൈപ്പൂയാഘോഷം.ശിവസുതനും ദേവസേനാപതിയുമാണ്‌ സുബ്രഹ്മണ്യന്‍. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗം ചേര്‍ത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. മുരുകന്‍,കുമാരന്‍, ഗുഹന്‍, സ്കന്ദന്‍ ,കാര്‍ത്തികേയന്‍,ശരവണന്‍,ഷണ്മുഖന്‍ എന്നിങ്ങനെ ഒട്ടേറെ പേരുകളുണ്ട്സുബ്രഹ്മണ്യന്‌.ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോള്‍ കുഞ്ഞിന്‌ ആറ്‌ തലകള്‍ ഉണ്ടായി; ആറു തലകള്‍ ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കാര്‍ത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യന്‍ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യന്‍യോഗബലത്താല്‍ കുമാരന്‍, വിശാഖന്‍, ശാഖന്‍, നൈഗമേയന്‍ എന്ന പേരുകളില്‍ നാല്‌ ശരീരം സ്വീകരിച്ചു.ഗുഹന്‍ എന്ന പേരില്‍ ശിവന്റേയും , സ്കന്ദന്‍ എന്ന പേരില്‍ പാര്‍വതി യുടേയും, മഹാസേനന്‍ എന്ന പേരില്‍ അഗ്നിയുടേയും, കുമാരന്‍ എന്നപേരില്‍ ഗംഗയുടേയും ശരവണനെന്ന പേരില്‍ ശരവണത്തിന്റേയും കാര്‍ത്തികേയനെന്ന പേരില്‍ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യന്‍ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി, ദേവയാനി എന്നിവരാണവര്‍. ഇതില്‍ വള്ളിയെ വിവാഹം കഴിക്കുന്നതിന്‌ മുമ്പ്‌ അവരുടെ സ്നേഹം മുരുകന്‍ പരീക്ഷിച്ചതായും പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ മുരുകന്‍ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. മുരുകന്‍ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാര്‍വതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

World

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

Health

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

Kerala

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയില്‍ താമസിക്കുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ചൈനയ്‌ക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് ദലൈലാമ; അംഗീകാരം മുന്‍കൂട്ടിവാങ്ങണമെന്ന് ചൈന; പറ്റില്ലെന്ന് ദലൈലാമ

രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന വാദവുമായി മന്ത്രി ബിന്ദു

കേന്ദ്ര മാര്‍ഗനിര്‍ദ്ദേശത്തിന് സംസ്ഥാനം വഴങ്ങി, ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies