പനജി: ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിന്‍വലിച്ചു. തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്, സ്പീക്കര്‍ പ്രതാപ് സിങ് റാണെ, മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവര്‍ക്കു കൈമാറിയെന്ന് പ്രസിഡന്റ് ദീപക് ധവലികര്‍ അറിയിച്ചു.
മാര്‍ച്ച് മൂന്നിനു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
40 അംഗ മന്ത്രിസഭയില്‍ എം.ജി.പിക്ക് രണ്ട് എം.എല്‍.എമാരുണ്ടായിരുന്നു. പിന്തുണ പിന്‍വലിച്ചതു സര്‍ക്കാരിനെ ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: