ഒരു വ്യക്തി തന്റെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ബുദ്ധിശക്തിയെ പുറത്തേക്കൊഴുക്കണം. പലപ്പോഴും സ്വന്തം ആശയങ്ങള്‍ക്ക് നമ്മള് സ്വയം ഇരയായിത്തീരുന്നു. അതായത് നമ്മള് തന്നെയാണ് സ്വയം വേദനകള്‍ സൃഷ്ടിക്കുന്നത്. സന്തോഷത്തെക്കാള്‍ നമുക്ക് പ്രധാനം നമ്മുടെ ആശയങ്ങളാണ്. എല്ലാത്തരത്തിലുള്ള ബന്ധനങ്ങളും അതിര്‍വരമ്പുകളും സൃഷ്ടിക്കുന്നത് നമ്മള് തന്നെയാണ്. അവ നമ്മുടെ മുഖമുദ്രയായും തെറ്റായ സംരക്ഷകരായും മാറുന്നു. ഇതുപോലുള്ള മായകളില്പെട്ട് ജീവിക്കുന്ന നമുക്ക് ഒരു തരം ഭ്രമമുണ്ടാകുന്നു.
സന്തോഷമായിരിക്കുവാന്‍ പഠിക്കുക. ആഹ്ലാദത്തിന്റെ ഒരു പുഷ്പമായി മാറാന്‍ പഠിക്കുക. ഒരു പുഷ്പം നിബന്ധനകളൊന്നുമില്ലാതെ സുഗന്ധം പരത്തുന്നു. അതുപോലെ ഒരു നിബന്ധനകളുമില്ലാതെ സന്തോഷം നല്‍കുക. ഒരു പുഷ്പം നിഷ്കളങ്കതയോടെ കാറ്റിനുസരിച്ച് ആടാന്‍ നമുക്ക് കഴിയില്ല. ആഹ്ലാദത്തിന്റെ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാം.
ഒരാള്‍ക്ക് ചുറ്റും സന്തോഷമില്ലെങ്കില്‍ അയാള്‍ ദുഃഖിതനാകുന്നു. ദുഃഖിതനായ അയാള്‍ പലതും ചിന്തിക്കുന്നു. ആ ചിന്തകള്‍ ദുഃഖം കൊണ്ട് മലിനമാകുന്നു. അവയ്ക്ക് വിശദീകരണവുമുണ്ടാകും. നിലനില്‍പ്പിനായി പുതിയ തന്ത്രങ്ങളും മെനയുന്നു. അയാള്‍ ദുഃഖത്തിന് കാരണമായി അടിസ്ഥാനമില്ലാത്ത വസ്തുതകള്‍ നിരത്തുന്നു.
ഒരു കാരണവുമില്ലാതെ ഒരടിസ്ഥാനവുമില്ലാതെ സന്തോഷിക്കാന്‍ പഠിക്കുക. അപ്പോള്‍ മാത്രമേ അനാവശ്യബന്ധനങ്ങളില് നിന്നും നമ്മള് മോചിതരാവുകയുള്ളു. നമ്മള് ജയിക്കുമ്പോള്‍ വിജയം നേടുന്നു. തോല്‍ക്കുമ്പോള്‍ തോല്‍വിയില്‍ നിന്നും നമ്മള് പലതും പഠിക്കുന്നതുവഴി, അപ്പോഴും ജയിക്കുകയാണ് ചെയ്യുന്നത്. നമ്മളെല്ലായ്പ്പോഴും ജേതാക്കളാകുന്നു. ഒരു കാരണം കൊണ്ടുണ്ടാകുന്ന സന്തോഷം ദുഃഖമാകാന് സാധ്യതയുണ്ട്. മിക്കപ്പോഴും ആ കാരണം ഇല്ലാതാകുമ്പോള്‍ സന്തോഷവും ഇല്ലാതാകുന്നു.
ഒരു കാരണവുമില്ലാതെ സന്തോഷിക്കുക. ഇതായിരിക്കട്ടെ നിങ്ങളുടെ മന്ത്രം.
ഇത്തരത്തിലുള്ള പെരുമാറ്റത്തിലൂടെ നിഷ്കളങ്കത പുറത്തുവരുന്നു. അങ്ങനെയൊരാള്‍ എല്ലാത്തിനേയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. അയാള്‍ ജീവിതത്തെ അതിന്റെ മനോഹാരിതയോടെ സ്വീകരിക്കാന്‍ പഠിക്കുന്നു. അപൂര്മതയിലും പൂര്‍ണത കണ്ടെത്താന്‍ ശ്രമിക്കുന്നു. കാണുന്ന സൗന്ദര്യത്തെ ഉള്‍ക്കൊള്ളുന്നു. മറ്റൊരു രീതിയിലായിരിക്കണം സൗന്ദര്യം എന്ന നിര്‍ബന്ധം പിടിക്കുന്നുമില്ല.
ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഒരാളുടെ ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലേയ്ക്ക് വളരുന്നു. ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ആസ്വദിക്കാന്‍ അയാള്‍ പഠിക്കുന്നു.
സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: