ലണ്ടന്‍: ലോകമെമ്പാടുമുള്ള എതിര്‍പ്പിനെ അവഗണിച്ച് ഡൗ കെമിക്കല്‍സിനെ ഒളിമ്പിക് സ്പോണ്‍സര്‍മാരാക്കാന്‍ സംഘാടകസമിതി തീരുമാനിച്ചു. ആയിരങ്ങള്‍ മരിക്കാനിടയായ ഭോപ്പാല്‍ വാതകദുരന്തത്തിന്റെ മുഖ്യ ഉത്തരവാദികളായ ഈ കമ്പനിയെ ഒളിമ്പിക് സ്പോണ്‍സര്‍ഷിപ്പിലുള്‍പ്പെടുത്തുന്നതിനെതിരെ സസ്റ്റെയിനബിലിറ്റി കമ്മീഷനിലെ മുതിര്‍ന്ന അംഗം മെരിഡിത്ത് അലക്സാണ്ടര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൗ കെമിക്കല്‍സിനെ ഉള്‍പ്പെടുത്തുന്ന കര്യത്തില്‍ തീരുമാനം മാറ്റില്ലെന്ന് സംഘാടകസമിതി പ്രഖ്യാപിച്ചത്.
ഡൗ കെമിക്കല്‍സിന് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മെരീഡിസിന്റെ രാജിക്കുശേഷം ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കീത്ത് വാസ് ആവശ്യപ്പെട്ടിരുന്നു. ഒളിമ്പിക്സിന്റെ നിഴല്‍മന്ത്രി ടെസ്റ്റ ഓവലും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘാടകസമിതി ചെയ്തത്. ഡൗ കെമിക്കല്‍സിനെ ഒഴിവാക്കില്ലെന്ന് സംഘാടകസമിതി ചീഫ് എക്സിക്യൂട്ടീവ് പോള്‍ ഡെസ്റ്റണ്‍ ആണ് പ്രഖ്യാപിച്ചത്. ഒളിമ്പിക് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് പത്ത് കോടി പൗണ്ടിന്റെ സ്പോണ്‍സര്‍ഷിപ്പാണ് ഡൗ കെമിക്കല്‍സിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: