അസ്തിത്വമില്ലാത്ത ഒരു പ്രകൃതി ശക്തിയാണ് മായ. പക്ഷെ മനുഷ്യന് മുമ്പില്‍ മരുഭൂമിയിലെ മരീചികപോലെ അത് പ്രത്യക്ഷപ്പെടുന്നു. മരുഭൂമിയില്‍ ജലാശയമില്ലെങ്കിലും യാത്രക്കാരനില്‍ ഉണ്ടെന്നുള്ള പ്രതീതിയുണ്ടായി ആകൃഷ്ടനായി വഴിതെറ്റി ഉഴലുക സാധാരണയാണ്.ജലഭ്രാന്തിമൂലം വഴിതെറ്റി ജലം കാണാതെ ക്ഷീണിതനായും നിരാശനായും ക്ലേശമനുഭവിക്കും. അതുപോലെയാണ് മായയും.സത്യമറിയുന്നവനെ മായ ബാധിക്കുന്നില്ല.മുറിക്കത്ത് ഇരുട്ട് വളര്‍ന്ന് മുറിയെതന്നെ കാണാതാകുന്നുതുപോലെയും ജലത്തിനുപരി പായല്‍ നിറഞ്ഞ് ജലത്തെതന്നെ മായ്ക്കുന്നതുപോലെയും കണ്ണുകളില്‍ തിമിരം വളര്‍ന്ന് കാഴ്ച മറയ്ക്കുന്നതുപോലെയും മായയും മനുഷ്യനറിയാതെ തന്നെ അവനോട് ബന്ധപ്പെട്ട് വളരുന്നു.
മായത്രിഗുണങ്ങളെ ക്ഷീണിതമാക്കും.വ്യക്തിയായും രൂപമായും നാമമായും മറ്റും കാണുന്നവര്‍ക്കാണ് മായ ശക്തിയായി ബാധിക്കുന്നത്.മായ ജീവിഭ്രാന്തിയുണ്ടാക്കുന്നു.തത്വത്തെ ഗോപനം ചെയ്യുന്നു.എന്നാല്‍ തത്വഭ്രാന്തി മായയെ തന്നെ നീക്കാന്‍ പര്യാപ്തമാണ്. തത്വജ്ഞാനിയെ മായ ബാധിക്കുന്നില്ല.
ജഗദ്കാരണമാണ് മായ.ഭഗവാനാണ് മായയെ നിയന്ത്രിക്കുന്ന അധികാരി.മായയില്‍ നിന്നുത്ഭവിച്ച ജഗത്ത് ഭഗവാന്റെ ആജ്ഞാനുസരണം ചലിക്കുകയും മറ്റ് പ്രവര്‍ത്തികള്‍ക്ക് വഴുങ്ങുകയും ചെയ്യുന്നു.അതുകൊണ്ട് ഭഗവാനോട് അടുത്ത് ബന്ധപ്പെട്ടവരെ മായ ബാധിക്കുന്നില്ല. മായയെ ജയിക്കുന്നതിന് ബ്രഹ്മതത്വജ്ഞാനം ഹൃദിസ്ഥമാക്കി ബ്രഹ്മത്തിലെ സ്വസ്ഥിതി മനസ്സിലാക്കണം.പൈദാഹങ്ങള്‍ ജീവലക്ഷണങ്ങള്‍ ആണ്.സുഖദുഃഖങ്ങളും ജനനമരണങ്ങളും എല്ലാം ശരീരഘടനയുടെ സവിശേഷതകളാണ്.അതെല്ലാം അനാത്മാവാണ്. അതൊന്നും ആത്മസ്വഭാവമല്ല.നീയാകുന്ന ബ്രഹ്മം അനാത്മവസ്തുക്കളാക്കി ക്ലിപ്തപരിധിയില് കാണിക്കുന്നതാണ് മായ. ഭഗവാനില്‍ അഭയം പ്രാപിച്ചവരെയൊന്നും മായ ബാധിക്കില്ല.മായയില്‍ ദൃഷ്ടിപതിപ്പിക്കുന്നവര്ക്ക് അതൊരു മഹാസമുദ്രമെന്നപോലെ തടസ്സാമായിത്തീരുന്നു.
ദൈവത്തില്‍ അര്പ്പിതചിത്തവനായവന് മായ മാധവനായി ഭവിക്കുന്നു.മായയാകുന്ന മാര്‍ഗം തടസ്സം നീങ്ങുകയാല്‍ അനന്തമാകുന്ന ദൈവവുമായി ഏകത്വചിന്തവളര്ത്തുകയോ അല്ലാത്തപക്ഷം ഭഗവാന് അടിയറവയ്ക്കുകയോ -ശരണാഗതി പ്രാപിക്കുകയോ ചെയ്താല്‍മതി.ആദ്യത്തെ ഉപാധിക്ക് ജ്ഞാനയോഗമെന്നും രണ്ടാമത്തേതിന് ഭക്തിയോഗമെന്നും പറയുന്നു. സര്വവരും ഭഗവാനിലര്‍പ്പിച്ച് ശരണാഗതി പ്രപിക്കുന്നുതുമൂലം എല്ലാവരും മായയെ കീഴടക്കുന്നില്ല.അത് പൂര്‍വജന്മങ്ങളില്‍ സഞ്ചിതങ്ങളായ പുണ്യപാപങ്ങളെ ആശ്രയിച്ചിരിക്കും.പാപമാണ് സഞ്ചിതസമ്പാദ്യമെങ്കില് ഇന്ദ്രിയവിധേയമായ ലൗകികഭോഗങ്ങളില്‍ ലോലുപനായിത്തീരും.എന്നാല്‍ പക്ഷിമൃഗാദികള്‍ ഈശ്വരന്റെ ഭ്രഷ്ടപ്രജകളാണ്.പുണ്യമാര്ജിച്ചവനാണെങ്കില് സല്‍സ്വഭാവിയായി വര്‍ത്തിക്കുകയും സദാ ഭഗവല്‍ സാന്നിദ്ധ്യം ആശിച്ച് ഭക്തിചിന്തയില് മുഴുകിയിരിക്കുകയും ചെയ്യും.ഈ വിധകാര്യങ്ങളില് ഏര്‍പ്പെടുന്നവര്‍ക്ക് ദുഃഖങ്ങളും ദുരിതങ്ങളും കൂടുതല്‍ ആയിരിക്കും. അത് ഭഗവല്‍ സാമീപ്യത്തിന് കൂടുതല്‍ സഹായകമാകും. എന്നിട്ടും ദുഃഖനിവൃത്തിയ്ക്ക് ഭഗവാനെത്തന്നെ ശരണം പ്രാപിയ്ക്കുന്നവര് പൂര്‍വജന്മങ്ങളില്‍ ധാരാളം പുണ്യകര്‍മങ്ങള്‍ ചെയ്തവരായിരിക്കും. അവര്‍ മുക്തിപദത്തിലേയ്ക്ക് ഉയര്‍ന്നു എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: