ഭഗവാന് ജനനമില്ല. അതിന് വളര്‍ച്ചയില്ല. അതിന് മരണവുമില്ല. എന്നും പൂര്‍ണതയില്‍ തന്നെ വിളങ്ങുന്നതാണ്. ഭഗവാന് എന്നുമുണ്ടായിരുന്നതുപോലെ ഭഗവത്ഗുണങ്ങളും എന്നുമുണ്ടായിരുന്നു. ഭഗവത്ഗുണങ്ങളെ വര്‍ണിക്കുന്നതുകൊണ്ട് ഭാഗവതം എന്ന് പറയാം. ആദിയില്‍ അത് സത്തും അസത്തും അല്ലായിരുന്നു. പൂര്‍ണ ചൈതന്യമായിരുന്നു. അത് എന്നുമെന്നുമുണ്ടായിരുന്നു. നാം ഇക്കാണുന്ന പ്രപഞ്ചം ആ മഹത്ചൈതന്യം രൂപാന്തരം പ്രാപിച്ചതാണ്. ഈശ്വരന് തന്റെ ഇച്ഛ കൊണ്ട് സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും അതിലെ ജീവരാശികളും. ജീവന് കാലാന്തരങ്ങളില്‍ രൂപാന്തരം പ്രാപിച്ച് ചിന്താശക്തിയുള്ളവനായി തീര്‍ന്നപ്പോള്‍ മനുഷ്യന് എന്ന പേരിനര്ഹനായിത്തീര്ന്നു.
ചിന്തിക്കുവാന്‍ തുടങ്ങിയ മനുഷ്യന് തന്റെ ഉണ്മയെ അന്വേഷിക്കുവാന്‍ തുടങ്ങി. അവന്റെ ചിന്തയെ മഥിച്ചത് ഇപ്രകാരമായിരുന്നു. ഈ ജീവിതത്തിന് മുന്‍പ് എവിടെയായിരുന്നു? എന്തിനാണ് ഇവിടെ വന്നത്? ഈ ജിവിതത്തിന്ശേഷം എവിടെപ്പോകുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ച ആദ്യത്തെ ചിന്താശീലനായ മനുഷ്യനെ ബ്രഹ്മദേവന് എന്ന് പറയുന്നു. ബ്രഹ്മത്താല്‍ ഈ ലോകത്തിന്റെ സത്യത്തെ അന്വഷിച്ച ശ്രേഷ്ഠനായവന്‍ എന്നാണ്. എന്താണ് ശ്രേഷ്ഠത? നാമെല്ലാം ഈ ലോകത്തില്‍ മനുഷ്യരായി ജീവിക്കുന്നു. ജീവിക്കുന്ന ബഹുഭൂരിപക്ഷം പേരും ലൗകീക സുഖഭോഗങ്ങള്‍ അന്വേഷിക്കുന്നു. കണ്ടെത്തുന്നു. കണ്ടെത്താതിരിക്കുന്നു. കണ്ടെത്തുന്നവര്‍ തല്ക്കാലം സുഖമെന്ന് വിശ്വസിക്കുന്നു. പിന്നീട് സുഖവസ്തുക്കള്‍ നഷ്ടപ്പെടുമ്പോള്‍ ദുഃഖിക്കുന്നു. സുഖഭോഗവസ്തുക്കള് കിട്ടാത്തവര്‍ നിരാശയിലും ദുഃഖത്തിലും വീഴുന്നു. അപ്പോള്‍ അനേക കോടികളില്‍ ഒരാള്‍മാത്രമേ പ്രപഞ്ചത്തിന്റേയും ജീവിതത്തിന്റേയും ഉണ്മയെ അന്വേഷിക്കുന്നുള്ളൂ. അങ്ങനെ അന്വേഷിക്കുന്നവരെ ബ്രഹ്മന്‍- ദേവന്-ശ്രേഷ്ഠന് എന്ന് നമുക്ക് വ്യവഹരിക്കാം.
ബ്രഹ്മദവനും-ആദ്യത്തെ ചിന്താശീലനായ മനുഷ്യനും – ആദ്യം ദൈവത്തെ അന്വേഷിച്ചത് ബാഹ്യലോകത്താണ്. കോടാനുകോടി ചരാചരവസ്തുക്കള്‍ തിങ്ങിനിറഞ്ഞ പ്രപഞ്ചത്തില്‍ ഈശ്വരനെ കണ്ടെത്തുവാന്‍ പരിശ്രമിച്ചപ്പോള്‍, എല്ലാ വസ്തുക്കള്‍ക്കും ഉല്‍പ്പത്തിയും വളര്‍ച്ചയും നാശവും ഉള്ളാതായിക്കണ്ടപ്പോള്, തീര്‍ച്ചയായും ഇതല്ല ഈശ്വരന്, ഇതല്ല എന്ന് ചിന്തിക്കുകയും ഇക്കാണുന്ന എല്ലാ വസ്തുക്കളും രൂപമാറ്റങ്ങള്‍ക്ക് വിധേയമാണെന്ന് സ്പഷ്ടീകരിക്കുകയും ചെയ്തു. മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഭൗതികലോകത്തിന്റെ പിന്നില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത ഏതോ നിയാമകശക്തി ഉണ്ടാകണം എന്നുള്ള തോന്നല്‍ അന്വേഷണം വീണ്ടും തുടരുന്നതിന് ഇടയാക്കി. ബാഹ്യലോകത്ത്- അതായത് ചരാചര പ്രപഞ്ചത്തില്‍ പൂര്‍ണതയെ ദര്‍ശിക്കാന്‍ പറ്റാത്ത ബ്രഹ്മദേവന്, ആദ്യത്തെ ജിജ്ഞാസുവായ മനുഷ്യന്, തന്റെ അന്വേഷണം ചിന്താരൂപത്തില്‍ തന്റെ ഉള്ളില്‍ തന്നെയാക്കി. അതായത് ഇന്ദ്രീയങ്ങള്‍ കൊണ്ടറിയുന്ന ഭൗതിക ലോകത്തില്‍ നിന്ന് ഇന്ദ്രീയാതീതമായ അന്തരാത്മാവിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടു. അനേക നാളത്തെ നിരന്തരാന്വേഷണത്തിനൊടുവില് ബ്രഹ്മനും തന്റെ ഉള്ളില്‍ തന്നെ പ്രപഞ്ച സത്യവസ്തുവിനെ, പരമാത്മാവിനെ, ഈശ്വരനെ കണ്ടെത്തുവാന്‍ സാധിച്ചു. അതായത് ആത്മദര്‍ശനം ആദ്യദര്ശനാനുഭവം അന്നുവരെ അനുഭവിക്കാത്ത പരമാനന്ദം, ഭൗതിക വസ്തുക്കള്‍ കൊണ്ടാന്നും ലഭിക്കാത്ത ഉണ്മയുടെ ആനന്ദം സ്വയം അനുഭവിക്കുന്നതിനും ബോദ്ധ്യപ്പെടുന്നതിനും ആ സത്യ വസ്തുവിനോട് സ്വയം സംവേദിക്കുന്നതിനും മൗന ഭാഷയില്‍ക്കൂടി ഇടയാക്കി. ആ സംവാദത്തെയാണ് മൂലഭാഗവതം എന്ന പേരില്‍ പ്രസിദ്ധമായ ചതുശ്ലോകീഭാഗവതം എന്നുപറയുന്നത്. അതായത് ബ്രഹത്തായ പ്രപഞ്ച സത്യവസ്തു -ഈശ്വരന്- അഥവാ വിഷ്ണു-ബ്രഹ്മദേവന് ഉപദേശിച്ച – ബ്രഹ്മരഹസ്യം-പ്രപഞ്ചരഹസ്യം ജീവികളില്‍ വച്ച് ശ്രേഷ്ഠനായ മനുഷ്യന് – മനുഷ്യരില്‍ വച്ച് ശ്രേഷ്ഠനായ ചിന്താശിലന്- ജിജ്ഞാസുവിന്- തപസ്വിക്ക് ഈശ്വരന് തന്റെ സൃഷ്ടി സ്ഥിതിസംഹാര രഹസ്യം മനനം ചെയ്ത ആദ്യമനുഷ്യനും കൈമാറി.
ബ്രഹ്മശ്രീ കുട്ടപ്പ സ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: