കൊച്ചി: ചെറുകാര്‍ വിപണിയിലെ മികച്ച ഉത്പന്നമായ റെനോ പള്‍സ് കൊച്ചിയില്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്, ആദ്യത്തെ ഇന്ത്യന്‍ ഫോ ര്‍മുല വണ്‍ ആ ഘോഷങ്ങളുടെ ഭാഗമായി പള്‍സ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഫ്രഞ്ച് സ്പര്‍ശത്തോടു കൂടിയ ലോകോത്തര വാഹനങ്ങള്‍ നല്കുന്നതിനു റെനോ ഇന്ത്യ പ്ര തിജ്ഞാബദ്ധമാണ്. അതിന്റെ തു ടര്ച്ചയായാണ് പള്‍സ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഫ്ലൂവെന്സ് ആയിരുന്നു ഇന്ത്യന്‍ വിപണിയില്‍ റെനോ അവതരിപ്പിച്ച ആദ്യത്തെ ഉല്പന്നം. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഇത്. അതിനു ശേഷം സെപ്തംബറില്‍ ലക്ഷുറി എസ് യു വി ആയ കോലിയോസ് അവതരിപ്പിക്കപ്പെട്ടു. 2012 അവസാനിക്കുന്നതിനു മുമ്പ് അഞ്ചു പുതിയ ഉത്പന്നങ്ങളടങ്ങിയ നിര പൂര്‍ണമായി അവതരിപ്പിക്കാനാണ് റെനോ ഇന്ത്യയുടെ പദ്ധതി.
ഇന്ത്യന്‍ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതില്‍ റെനോ ഇന്ത്യ ബഹുദൂരം മുന്നേറിക്കഴിഞ്ഞതായി വൈസ് പ്രസിഡന്റ്- മാര്‍ക്കറ്റിംഗ് & സെയില്‍സ്, ലെന് കറന് പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, മുംബൈയിലെ ഇന്ത്യാ സ്റ്റുഡിയോയില്‍ രൂപകല്പന ചെയ്തു വികസിപ്പിച്ചെടുത്ത ഉത്പന്നമാണ് പള്‍സ്.
കെ9കെ ഡീസല്‍ എന്‍ജിനാണ് പള്സിനുള്ളത്. (എ ആര് എ ഐ ടെസ്റ്റ് ഡാറ്റാ അനുസരിച്ച് 23.08 കി.മീ/ലി. ഇന്ധനക്ഷമത ഉണ്ട്.) ആറു നിറങ്ങളില്‍ രണ്ടു വേരിയന്റുകള്‍ ലഭ്യമായിരിക്കും. 2+2 വര്‍ഷം/80,000 കി.മീ വാറന്റിയും കണ്‍സീര്‍ജ് സര്‍വീസ്, റോഡ്സൈഡ് അസിസ്റ്റന്‍സ്, നാവിഗേഷന്‍ അസിസ്റ്റന്‍സ് തുടങ്ങിയവയും സഹിതമുള്ള റെനോ കംപ്ലീറ്റ് കാര്‍ പാക്കേജ് സഹിതമാണ് ഫ്ലു വെ ന്‍സും കോലിയോ സും പോലെ പള് സും ലഭ്യമാക്കിയിരിക്കുന്നത്.
റെനോ 2005 ല്‍ മഹീന്ദ്രാ & മഹീന്ദ്രായുമായി ചേര്‍ന്നു ജനപ്രിയ സെഡാനായ ലോഗന് നിര്‍മ്മിച്ചുകൊണ്ടാണ് റെനോ ഇന്ത്യന്‍ വിപണിയിലേയ്ക്കു പ്രവേശിച്ചത്. 2010 മുതല്‍ സ്വതന്ത്രമായ പ്രവര്‍ത്തനമാരംഭിച്ചു. ചെന്നൈയ്ക്കടുത്ത് ഒറഗാഡത്തുള്ള റെനോ-നിസ്സാന്‍ അലയന്‍സ് ഫാക്ടറിയിലാണ് റെനോയുടെ കാറുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 2 ലക്ഷം യൂണിറ്റുകളാണ് ഈ ഫാക്ടറിയുടെ ഉത്പാദന ശേഷി. ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ 35 ഡീലര്‍ഷിപ്പുകളാണ് റെനോയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: