മിക്ക ഗൃഹസ്ഥരും ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിക്കുന്നു. ഇക്കാലത്ത് ഒട്ടുമിക്കയാളുകളും കുറച്ചൊക്കെ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. സാധാരണ മനുഷ്യന് വിഷയസുഖങ്ങള്ക്കുവേണ്ടിയാണ് ധനം സമ്പാദിക്കുന്നത്. ഭോഗാത്മാക്കളുടെ കൊള്ളരുതാത്ത കൂട്ടുകെട്ടില്പ്പെട്ടുപോയാല് പിന്നെ ഒരുവന് കാമിനീ കാഞ്ചനങ്ങള്ക്കും ആഢംബരങ്ങള്ക്കുംവേണ്ടി ധനം ധൂര്‍ത്തടിക്കാന്‍ തുടങ്ങും, ധനം വര്‍ദ്ധിക്കുന്നതോടെ ആരാധനയും പദവിയും തേടിപ്പോവുകയായി, ഇതോടെപ്പം വന്‍ സൗധങ്ങളും മറ്റും കൈവരുകയുണ്ടായി. ഈ പരിശ്രമങ്ങളുടെയെല്ലാം ലക്ഷ്യം വിഷയസുഖങ്ങളനുഭവിക്കുക എന്നതാണ്. വിഷയസുഖം മാത്രം ജീവിതലക്ഷ്യമാക്കിയിട്ടുള്ളവരെയാണ് അല്പബുദ്ധികളും കാര്മികളുമായി നേരത്തെ വിശേഷിപ്പിച്ചത്. ഇക്കൂട്ടരില്‍ ആര്‍ക്കെങ്കിലും അല്പം ഭക്തിയുണ്ടാകാനിടയായാല് ആ നല്ല വ്യക്തികള്‍ ഒരിക്കലും ഇന്ദ്രിയങ്ങളെ പ്രീണിപ്പെടുത്തുന്നതിനുവേണ്ടി സമയം പാഴാക്കില്ല, മറിച്ച് ഭഗവാനെ സേവിക്കാനായി സമയം ചെലവഴിക്കും. ഈ ശ്രേഷ്ഠമായ കര്മികള് ശുദ്ധഭക്തരുമായി ഇടപഴകുകയില്ലെങ്കില് അവര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത് ആദ്ധ്യാത്മികവാദികള്‍ എന്നാണ്. വാസ്തവത്തില്‍ അവര്‍ മൃഗീയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള മോഹങ്ങളെയാണ് താലോലിക്കുന്നത്. ഭഗവാന് ഹൃഷീകേശന്‍ എന്നും പേരുണ്ടെന്ന് ഇവര്‍ക്കറിഞ്ഞുകൂടാ. ചിലപ്പോള്‍ ജ്ഞാനിയോ യാഗസാധകള് ചെയ്യുന്നവനോ ഭഗവാനെ ആരാധിച്ചെന്ന് വരാം. എന്നാല്‍ അവരുടെയും അത്യന്തിക താല്പര്യം വിഷയസുഖങ്ങളിലാണ്. ശ്രീ രൂപ ഗോസ്വാമിയുടെ ഭക്തിരസാമൃത സിന്ധു വായിക്കുക മാത്രമാണ് ഈ കൃത്രിക ഭക്തന്മാര്ക്ക് ശുദ്ധഭക്തന്മായിത്തീരാനുള്ള ഏകമാര്‍ഗം, ഭക്തിയുതസേവനത്തിന്റെ ശാസ്ത്രം പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണിത്.
കേവലസത്യമായ ബ്രഹ്മവുമായി സര്‍വ്വരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് യഥാര്‍ത്ഥ ജ്ഞാനികള്‍ക്കറിയാം. അവര്‍ വിനയാന്വിതരാണ്, അവര്‍ക്ക് നാട്യങ്ങളൊന്നുമില്ല. ശുചിത്വവും ബ്രാഹ്മണ്യവുമുള്ള അവര്‍ ഗുരുഭക്തിയുള്ളവരുമാണ്. മറ്റ് പല സദ്ഗുണങ്ങളും ഇവര്‍ക്കുണ്ട്. പലപ്പോഴും അവര്‍ സന്യാസ സമ്പ്രദായത്തില്‍ ശുദ്ധവും പുണ്യപൂര്‍ണവുമായ ജീവിതം നയിക്കുന്നു. എന്നിരുന്നാലും ഈ സന്ന്യാസികള്‍ക്കും ഒരു പ്രധാന ദോഷമുണ്ട്. തങ്ങള്‍ സ്വയം ദൈവമാണെന്ന് അവര്‍ കരുതുന്നു. അഹം ബ്രഹ്മാസ്മി, ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന വേദവാക്യത്തെ അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അതിന്റെ ഫലമായി ശുദ്ധമായ ബ്രഹ്മജ്ഞാനം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് സാദ്ധ്യമാകുന്നില്ല. നിഷേധ പ്രക്രിയയിലൂടെ അവര്‍ സ്വയം ദേവത്വം കല്പിക്കുന്നു. അങ്ങനെ അവര്‍ അദ്വൈതത്തിലെത്തിച്ചേരുന്നു. ഈ വിധത്തില്‍ കേവലസത്യത്തെ, അയാതയ് പരബ്രഹ്മത്തെ അറിയാനാഗ്രഹിച്ച പല ജ്ഞാനികളും മായയാല്‍ വഴിതെറ്റിക്കപ്പെട്ടിട്ടുണ്ട്. അദ്വൈതവാദികളെ സംസാര സാഗരത്തിന്റെ തീരത്തുകുടുക്കാന് സഹായിക്കുന്ന മുക്തി എന്ന അവസാനത്തെ കെണിയും മായ തയ്യാറാക്കുന്നു. ‘അത് ഞാനാകുന്നു’, ‘ഞാന്‍ അവനാകുന്നു’ എന്നൊക്കെ, മദ്യപിച്ചു പരിഭ്രമിച്ചുപോയ മട്ടില്‍ ചിന്തിപ്പിക്കാന്‍ മായ അവരെ വ്യാമോഹിപ്പിക്കുന്നു.
അല്പം ഈശ്വരഭക്തി സമ്പാദിക്കാന്‍ മായാവാദികള്ക്ക് അവസനരമുണ്ടാവുകയും തുടര്‍ന്ന് എന്തെങ്കിലും വിശുദ്ധനായ വൈഷ്ണവഭക്തന്റെ കാരുണ്യം ലഭിക്കുകയും ചെയ്താല്‍ – ഭഗവാന് ചൈതന്യ മഹാപ്രഭുവില്നിന്നു കാശിയിലെ മായാവാദികള്ക്ക് ലഭിച്ചതുപോലെ – നിരാകാര ബ്രഹ്മത്തെയോ പരമാത്മാവിനെയോക്കുറിച്ചുള്ള ജ്ഞാനം അപൂര്‍ണമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കും. തുടര്‍ന്ന് ഭഗവാനെക്കുറിച്ചുള്ള അതീന്ദ്രിയജ്ഞാനംകൊണ്ട് അവരെ പ്രബുദ്ധരാക്കാനും കഴിയും. അതീതകാലത്തേ സനക ഋഷിയെപ്പോലുള്ള അനേകം മഹര്ഷിമാര്ക്കും ശുകദേവ ഗോസ്വാമിയെപ്പോലെ ആത്മസാക്ഷാത്കാരം സിദ്ധിച്ച പരിത്യാഗികള്‍ക്കും നിരാകാരശിക്ഷയിലുള്ള പരിശീലനത്തിനുശേഷം ഭഗവദ്ജ്ഞാനത്തില് അഭിരുചിയുണ്ടായിട്ടുണ്ട്.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: