മലപ്പുറം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ അഞ്ചാമത് സീസണിന്റെ സമാപനോത്സവം നാള മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടക്കും. കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. മെഗാ നറുക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സംഘാടക വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.പത്മശ്രീ മോഹന്‍ലാല്‍ മുഖ്യാതിഥിയാവും.പി ഉബൈദുള്ള എംഎല്‍എ സ്വാഗതവും ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് നന്ദിയും പറയും.
ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 15ന് സമാപിച്ചു. വ്യാപാരോത്സവത്തിന്റെ ഭാഗമായി ഒന്നാം സമ്മാനമായ ഒരു കിലോ സ്വര്‍ണവും രണ്ടാം സമ്മാനമായ അര കിലോസ്വര്‍ണവും ലഭിക്കുന്ന ഭാഗ്യശാലികളെ ഈ സമാപനോത്സവ വേദിയില്‍ വച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം നൃത്ത-ഗാന പരിപാടികള്‍ ആരംഭിക്കും. എം ജി ശ്രീകുമാര്‍,മുഹമ്മദ് അസ്ലം, സലില്‍ ചൗധരിയുടെ മകളും സംഗീത വിദുഷിയുമായ അന്ധരാ ചൗധരി, രഞ്ജിനി ജോസ്, റോമ, നവ്യനായര്‍, സുരാജ് വെഞ്ഞാറമൂട്,കോട്ടയം നസീര്‍,നാദിര്‍ഷ എന്നിവരും പരിപാടി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: