ഭയക്കൂടുതല് വെളിപ്പെടുത്തുന്നത് നമ്മുടെ വിധിയുടെ സങ്കുചിതഭാവത്തെയാണ്. ഭയാധിക്യം പരാജയത്തിലേക്കുള്ള എളുപ്പവഴിയാണ്. ഒരാള്‍ ഭയത്തിന് ഇരയാണെങ്കില്‍ അയാളുടെ നാളുകള്‍ പാഴായിപ്പോകുന്നവെന്നറുപ്പാണ്.ഭയമെന്ന ഇരുളിനെ നീക്കുന്ന വെളിച്ചമാണ് ധൈര്യം. വാസ്തവത്തില്‍ ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ കീഴടക്കുന്ന അവസ്ഥയാണ് ധൈര്യം. ഭയം ഒന്നിന്റെയും വിരാമമാകരുത്. ജീവിതമെന്ന വാക്യത്തിന് തുടര്ച്ചയുണ്ടെന്നാണത് കാണിക്കുന്നത്.
ധൈര്യമായിരിക്കാന്‍ പടിപടിയായി ആസൂത്രണം ചെയ്യണം. ആളുകളുമായി ഇടപഴകാന്‍ നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍ ബോധപൂര്‍വം മറ്റുള്ളവരുമായി ഇടപഴകുക. അപ്പോഴും ഭയം തോന്നുന്നുവെങ്കില്‍ ഉള്ളിലുള്ള ഭയം ഒരു തരത്തിലുള്ള ചിന്താഗതി മാത്രമാണെന്ന് മനസ്സിലാക്കുക. അതിനത്ര പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ല.
ഭയം നിങ്ങളെ ഭരിക്കാതിരിക്കട്ടെ. ധൈര്യം ആര്‍ജ്ജിക്കുന്ന തീരുമാനം നിങ്ങളെ നയിക്കട്ടെ. ഭയത്തിന്റെ ചിന്തകള്‍ മറന്ന് ധൈര്യത്തോടെ പ്രവര്‍ത്തിക്കുക. വ്യായാമം പേശികളെ ശക്തിപ്പെടുത്തുന്നതുപോലെ ധൈര്യം നിങ്ങള്‍ക്ക് ശക്തിപകരട്ടെ. പ്രായോഗികമായി ചിന്തിക്കുന്ന ഒരാളാവുക. അതിലൂടെ ഭയം ഇല്ലാതാക്കാന്‍ ശ്രമിക്കുക. എന്തുകൊണ്ട് എന്ന ചിന്ത ഉപേക്ഷിച്ച് എങ്ങനെ എന്ന് ചിന്തിക്കുക. ജീവിതത്തില്‍ സ്നേഹത്തിന്റെയും സാഹസികതയുടേയും അഭാവമാണ് ഭയം ഉണ്ടാകാന്‍ കാരണം. അതായത് ഭയം എന്നത് സ്നേഹമില്ലാത്ത അവസ്ഥയ്ക്ക് അനുയോജ്യമായ പരിഹാരം തേടേണ്ടതുണ്ട്. ഇരുട്ട് എന്ന അവസ്ഥയ്ക്ക് പരിഹാരം വെളിച്ചം മാത്രമാണ്. അതുകൊണ്ട് ജീവിതത്തെ സ്നേഹവും സാഹസികതയും കൊണ്ട് നിറയ്ക്കുക. അതുവഴി ഭയത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുക.
സ്നേഹമാകുന്ന കണക്കുകൂട്ടലുകള്‍ അനാവശ്യമാണ്. സ്നേഹമാകുന്ന ശാസ്ത്രം പ്രവര്‍ത്തിക്കുന്നത് പ്രത്യേകരീതിയിലാണ്. കൊടുക്കുന്നയാള്‍ തന്നെയാണ് സ്വീകരിക്കുന്നയാളും. സ്നേഹമാകുന്ന ശക്തി ഈശ്വരനാണെന്ന് മനസ്സിലാക്കുക. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മള് ശക്തി നേടാനാണ്. ആഗ്രഹിക്കുന്നത്. ശക്തി നേടാനുള്ള ആഗ്രഹം അഹംഭാവമാണ്. അഹം ഭാവമുള്ളിടത്ത് ഈശ്വരന് സ്ഥാനമുണ്ടായിരിക്കുകയില്ല. ഭയത്തെ നിയന്ത്രിക്കാന്‍ നിങ്ങളാലാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഒപ്പം പ്രാര്‍ത്ഥനയെന്ന അത്ഭുതത്തെയും അതിലുള്‍പ്പെടുത്തുക. അസാധ്യമായ കാര്യത്തില്‍ വിശ്വാസമര്‍പ്പിക്കുക. സാധ്യമാണെന്ന വിശ്വസിക്കുമ്പോഴാണ് അസാധ്യമായത് സാധ്യമാകുന്നത്.
അസാധ്യമായതിലേക്ക് കടക്കാന്‍ സഹായിക്കുന്ന വാതിലാകട്ടെ പ്രാര്‍ത്ഥന. ഗുരുത്വാകര്‍ഷണം എന്ന നിയമത്തെ വിശദീകരിക്കുന്നത് ശാസ്ത്രമാണ്. അനുഗ്രഹം എന്ന നിയമത്തെ വിശദമാക്കുന്നത് മതമാണ്. അനുഗ്രഹം ലഭിക്കണമെങ്കില്‍ പ്രാര്‍ത്ഥന നടത്തേണ്ടതുണ്ട്. ജീവിതത്തിന്റെ ലക്ഷ്യത്തിലുള്ള മനോഹാരിതയാണ് ഈശ്വരന്. അവിടേക്കുള്ള പാതയാണ് പ്രാര്‍ത്ഥന.
സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: