കൊച്ചി: ഗവണ്മെന്റ് പ്ലീഡര്‍മാര്‍ ആര്ബിട്രേഷന് കേസുകളില്‍ പ്രതിഫലം വാങ്ങരുതെന്നു ഹൈക്കോടതി. ചില കേസുകളില്‍ പ്ലീഡര്‍മാര്‍ പ്രതിഫലം കൈപ്പറ്റിയത് എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജസ്റ്റിസ് സിരിജഗന് ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന ബെന്നി വര്‍ഗീസ് ആര്ബിട്രേഷന് കേസില്‍ ജഡ്ജി പറഞ്ഞതനുസരിച്ചു ഹാജരാകുകയും തുടര്‍ന്നു പ്രതിഫലത്തിന് എ.ജിക്ക് എഴുതി കൊടുക്കുകയും ചെയ്തു. എന്നാല്‍ എ.ജി പ്രതിഫലം നല്കാന് തയാറായില്ല. ഇതേത്തുടര്‍ന്നു ബെന്നി കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തെ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ മൂന്ന് അഭിഭാഷകര്‍ ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റിയതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: