ന്യൂദല്‍ഹി: കരസേനാ മേധാവി വി.കെ സിംഗിന്റെ വയസ് സംബന്ധിച്ച വിവാദത്തില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. വിഷയം ഇരുവരും ഗൗരവമായി ചര്‍ച്ച ചെയ്തതായാണ് സൂചന. കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
കരസേനാ മേധാവിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. രസേനാ മേധാവി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ സാഹചര്യം കണക്കിലെടുത്ത് മലേഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയോട് സന്ദര്‍ശനം ചുരുക്കി മടങ്ങിയെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യയുടെ ഒരു സൈനിക മേധാവി കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരക്ക് പിടിച്ച കൂടിയാലോചനകളാണ് ദല്‍ഹിയില്‍ നടക്കുന്നത്. കേസ് എങ്ങനെ നേരിടണമെന്ന് സംബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയവുമായും നിയമമന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തുന്നത്.
ജനനത്തീയതി 1950 മേയ് 10 ആയി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്നലെയാണ് വി.കെ.സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകന് യു.യു. ലളിത് മുഖേനയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. നേരത്തെ സിംഗ് പ്രതിരോധ മന്ത്രാലയത്തിനു നല്കിയ നിയമപ്രകാരമുള്ള നിവേദനം പ്രതിരോധമന്ത്രി എ.കെ. ആന്റണി തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: