കൊല്‍ക്കത്ത: ഭൂമി ദാനവുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസില്‍ നിലപാട് അറിയിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്കി. ചട്ടവിരുദ്ധമായി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇത് കള്ളക്കേസാണെന്നും വി.എസ് കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി ഭൂമി അനുവദിച്ചതെന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വി.എസ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങാനുള്ള നടപടികളുടെ ഭാഗമായി വിജിലന്‍സിന് കര്‍ശന നിര്‍ദ്ദേശം നല്കിയപ്പോള് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായതെന്ന് വി.എസ് കത്തി ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം നല്കുകയാണെങ്കില് രാജി വയ്ക്കാമെന്ന നിലപാടും വി.എസ് കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ പോളിറ്റ് ബ്യൂറോ തന്റെ നിലപാട് കേട്ട ശേഷം തീരുമാനം എടുക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു. ഔദ്യോഗികമായി ഈ വിഷയം പോളിറ്റ് ബ്യൂറോയ്ക്ക് മുമ്പില്‍ ഇതുവരെ എത്തിയിരുന്നില്ല. എന്നാലിന്ന് വി.എസ് ഔദ്യോഗികമായി കത്ത് നല്കിയ സാഹചര്യത്തില്‍ ഈ വിഷയം പി.ബി ചര്‍ച്ച ചെയ്യാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: