തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രാജി സന്നദ്ധത പ്രകടിപ്പിച്ചു. ബന്ധുവിന് അനധികൃതമായി ഭൂമികൈമാറ്റം ചെയ്തെന്ന കേസില്‍ വിജിലന്‍സ് കേസ് നേരിടുന്ന പശ്ചാത്തലത്തിലാണിത്. കേസില്‍ എഫ്.ഐ.ആര് സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ രാജിവയ്ക്കാന്‍ അനുമതി നല്‍കണമെന്നു കേന്ദ്ര നേതൃത്വത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
വി.എസിന്റെ രാജി ആവശ്യം കേന്ദ്ര നേതൃത്വം നിരസിച്ചുവെന്നാണ് സൂചന. തത്കാലം രാജി വയ്ക്കേണ്ടതില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും പി.ബി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എതിരാളികള്‍ ഉള്‍പ്പെട്ട അഴിമതിയാരോപണങ്ങളില്‍ പലപ്പോഴും ഉടന്‍ രാജി ആവശ്യപ്പെടുന്ന വി.എസ് കേസ് എടുക്കാന്‍ ശുപാര്‍ശ വന്നു രണ്ടു ദിവസത്തിനു ശേഷവും രാജി സംബന്ധിച്ചു വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ പി.ബിയംഗം സീതാറാം യെച്ചൂരി വി.എസ് രാജി വയ്ക്കേണ്ടതില്ലെന്നു മാധ്യമങ്ങളോടു പറഞ്ഞ ഉടന്‍ വി.എസ് രാജി വയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: