കൊച്ചി: വടക്കന്‍ പറവൂര്‍ ആലങ്ങാട് യോഗത്തിന്റെ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. പന്തളം രാജാവ് വിശാഖം നാള് രാമവര്‍മ്മരാജയും ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരരും ചേര്‍ന്നാണ് പേട്ടപുറപ്പാടിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും സന്നിഹിതനായിരുന്നു.
മണികണ്ഠനായിരിക്കെ അയ്യപ്പന് ആയോധനകല അഭ്യസിക്കാനെത്തിയ ആലങ്ങാട് ചെമ്പോര കളരി ക്ഷേത്രാങ്കണത്തില്‍ നിന്നാണ് ആലങ്ങാട്ടുകാര്‍ പേട്ട തുള്ളലിനായി പുറപ്പെട്ടത്. മണികണ്ഠന്റെ ആഗ്രഹപ്രകാരം പന്തളം രാജാവ് ആലങ്ങാട് തമ്പുരാന് നല്കിയ അയ്യപ്പഗോളകയും കൊടിക്കൂറയുമായാണ് യോഗാംഗങ്ങള്‍ യാത്ര തിരിച്ചത്. കുന്നുകര വയല്‍ക്കര അമ്മണത്ത് ക്ഷേത്രം, ചെമ്പോര കളരി ക്ഷേത്രം, കോംഗ്ങ്ങോര്പ്പിള്ളി കുറ്റികുളങ്ങര ക്ഷേത്രം, കാമ്പിള്ളി ക്ഷേത്രം, പെരുമ്പാവൂര്‍, കടപ്പാട്ടൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി എരുമേലിയില്‍ പാനകപൂജയും പൂര്‍ത്തിയാക്കിയാണ് ആലങ്ങാട് സംഘക്കാര്‍ പേട്ടയ്ക്കൊരുങ്ങുന്നത്.
ആലുവ, പറവൂര്‍, താലൂക്കുകളിലെ വിവിധ വില്ലേജ് പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന അയ്യപ്പഭക്തന്മാരുടെ കൂട്ടായ്മയാണ് ആലങ്ങാട് യോഗം. ആലങ്ങാട് സ്വരൂപത്തിലെ വലിയ കാരണവര്‍ ഉത്രം തിരുനാള്‍ ഭാസ്കരവര്‍മ്മ രാജ, ചെമ്പോര ശ്രീകുമാര്‍, കാമ്പിള്ളി വെളിച്ചപ്പാട് വേണുഗോപാല്‍, അഡ്വ. ടി.ആര്. രാമനാഥന്, കുന്നുകര രാജപ്പന് നായര്‍, പി.ബി. മുകുന്ദകുമാര്‍, അമ്പാട്ട് സുബ്രഹ്മണ്യന്, കെ.എ. ജയദേവന്, ചന്ദ്രത്തില്. ജി. വിനോദ്കുമാര്‍, കുറ്റിപ്പുഴ സുരേഷ് കുമാര്‍ എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
ആലങ്ങാട് സംഘം പേട്ടതുള്ളലില്‍ എഴുന്നള്ളിക്കുന്ന അയ്യപ്പഗോളകയും കൊടിക്കൂറയും ചാര്‍ത്തി ദീപാരാധനയോടെ എരുമേലിയിലെ ചടങ്ങുകള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: