നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയ രണ്ടു യാത്രക്കാരില്‍നിന്നും 142 വജ്രാഭരണങ്ങള്‍ പിടിക്കൂടി. മുംബൈ സ്വദേശികളായ പ്രദീപ് കടേക്കര്‍, പ്രദീക്ഷാ എന്നിവരില്‍നിന്നാണ് ഇന്‍കം ടാക്സ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം വജ്രാഭരണങ്ങള്‍ പിടികൂടിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
ഇതിനിടയില്‍ വിമാനത്താവളത്തില്‍നിന്നും സില്‍ക്ക് എയര്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് പോകാന്‍ എത്തിയ യാത്രക്കാരില്‍നിന്ന് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ കറന്‍സി പിടികൂടി. ഫ്രാന്‍സിസ് ആന്റണി എന്ന യാത്രക്കാരനില്‍നിന്നുമാണ് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ച പണം പിടികൂടിയത്. തൊണ്ണൂറ്റിമൂവായിരം ഇന്ത്യന്‍ രൂപയും പതിനാറായിരം രൂപയുടെ സിംഗപ്പൂര്‍ ഡോളറുമാണ് ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. വിദേശത്തേയ്ക്ക് പോകുന്നവരുടെ പക്കല്‍ ഏഴായിരത്തി അഞ്ഞൂറു രൂപമാത്രമാണ് കൈവശം ഉണ്ടാകാന്‍ പാടുള്ളൂ. ഇതില്‍ കൂടുതല്‍ കൊണ്ടുപോകണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണമെന്നുണ്ട്. അനധികൃതമായി പണം കൊണ്ടുപോകാന്‍ ശ്രമിച്ച ഫ്രാന്‍സിസ് ആന്റണിയെ മൊഴി എടുത്തതിനുശേഷം പണം പിടിച്ച് വെച്ച് മടക്കി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: