കൊച്ചി: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, 24 മണിക്കുറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക പൂട്ടിക്കിടക്കുന്ന നീതിമെഡിക്കല്‍ സ്റ്റോര്‍ തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 27 ദിവസമായി ബിജെപി മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന റിലേനിരാഹാരസമരത്തെ ഭരണാധികാരികള്‍ കണ്ടില്ലെന്നു നടിയ്ക്കുന്നതില് പ്രതിഷേധിച്ച് ബിജെപി മുളന്തുരുത്തി ബ്ലോക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ബ്ലോക്കോഫിസിനു മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു.
ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലസെക്രട്ടറി പി.എച്ച്.ശൈലേഷ്കുമാര്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷാജി കണ്ണന് കോട്ടില്‍, സെക്രട്ടറിമാരായ കെ.എസ്.ഉണ്ണികൃഷ്ണന്, കെ.ആര്.രാജേഷ്, പി.കെ.അനിരുദ്ധന്, കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എ.ആര്.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിക്കു മുമ്പിലെ സമരപ്പന്തലില്‍നിന്നും ആരംഭിച്ച ബ്ലോക്ക് ഓഫീസ് മാര്‍ച്ചിന്, ജസ്റ്റിന് ബി.ഡയസ്, സാനു കാന്ത്, സജീവന് ചോറ്റാനിക്കര, മോഹനന് ആമ്പല്ലൂര്‍, എം.പി.പീതാംബരന്, രഘുനാഥ്, കെ.കെ.ഉണ്ണികൃഷ്ണന്, എ.സി.കരുണന്, കെ.കെ.പത്മകുമാര്‍, രാജു അരയന്‍കാവ്, അരുണ്‍, ചന്തു, ജോബി, സനോജ്, സി.എസ്.സതീഷ്, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: