കോഴിക്കോട്: ആവശ്യമെങ്കില്‍ ഐ.ജി ടോമിന് തച്ചങ്കരിക്കെതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാര്‍ പുനരന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. തച്ചങ്കരി വിഷയത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്. ആഭ്യന്തര മന്ത്രാലയം അയച്ച രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ വെളിപ്പെടുത്തണം. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാരിനു ചെയ്യാനുള്ളത്.
റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരും കേന്ദ്രവുമായുള്ള ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: