ജറുസലേം: കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ ഒളിത്താവളം അറിയാമായിരുന്നെന്ന ആരോപണം പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് നിഷേധിച്ചു. ഇസ്രയേലി ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണു മുഷറഫ് തന്റെ നിരപരാധിത്വം വ്യക്തമാക്കിയത്.
ലാദന് അഞ്ചു വര്‍ഷമായി പാകിസ്ഥാനിലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനര്‍ത്ഥം തന്റെ ഭരണകാലത്ത് രണ്ടു വര്‍ഷം അയാള്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇതിനെ കുറിച്ച് താന്‍ നൂറു ശതമാനവും അജ്ഞനായിരുന്നുവെന്നും മുഷാറഫ് വ്യക്തമാക്കി.
മുഷാറഫ് പ്രസിഡന്റായിരുന്ന കാലത്താണു ബിന്ലാദന് അബോട്ടാബാദില്‍ താമസം തുടങ്ങിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതു മുഷാറഫിന്റെ അറിവോടെയായിരുന്നു എന്നായിരുന്നു ആരോപണം. ബിന്ലാദന് പാക്കിസ്ഥാനില്‍ കഴിഞ്ഞിരുന്നത് പാക് ഭരണാധികാരികളുടെ ഒത്താശയോടെയാണെന്ന് കരുതുന്നില്ല. എന്നാല്‍ അവരുടെ ഭാഗത്ത് അശ്രദ്ധയുണ്ടായി എന്നു വേണം കരുതാനെന്നും മുഷാറഫ് കൂട്ടിച്ചേര്‍ത്തു.
ലാദനെ കണ്ടുപിടിക്കാന്‍ കഴിയാത്തത് ഉപേക്ഷയാണ്. ലാദന് ഒളിച്ചിരുന്നത് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്ന സ്ഥലത്തായിരുന്നെന്ന യു.എസ് പരാമര്‍ശത്തെ മുഷറഫ് വിമര്‍ശിച്ചു. ഒരാളുടെ വീടിനു ചുറ്റും മതില്‍കെട്ടുന്നത് അമേരിക്കയില്‍ സാധാരണമല്ലായിരിക്കാം. എന്നാല്‍ പാക്കിസ്ഥാനില്‍ ഒരാള്‍ വീടു വാങ്ങിയാല്‍ മതില് പണിയുകയായിരിക്കും ആദ്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: