ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പട്ടാള അട്ടമറി സാധ്യതയെപ്പറ്റി യുഎസിനെ ആശങ്ക അറിയിച്ച മെമ്മോഗേറ്റ് രഹസ്യ രേഖയെ സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു.
മെമ്മോഗേറ്റ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ അന്വേഷണത്തിനുത്തരവിട്ടത് സുപ്രീം കോടതിയാണ്. 17 അംഗ പാര്‍ലമെന്ററി സമിതിയാണ് മെമ്മോഗേറ്റ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. രഹസ്യരേഖ വിവാദമായ സാഹചര്യത്തില്‍ മുന്‍ പാക് അംബാസിഡര്‍ ഹുസൈന് ഹക്കാനി നവംബറില്‍ രാജിവച്ചിരുന്നു.
ബലൂചിസ്താന്റെ ഹൈക്കോടതിയിലെ ഖാസി ഫയേസ് ഇസാ ചീഫ് ജസ്റ്റിസായിട്ടുള്ള മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
പ്രസിഡന്റ് ആസിഫ് അലിസര്‍ദാരി, പാകിസ്ഥാന് ആര്‍മി ചീഫ് ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി, രഹസ്യാന്വേഷണ തലവന്‍ അഹമ്മദ് ഷുജ പാഷ, ഹുസൈന് ഹഖാനി തുടങ്ങിയവരുടെ അടുത്ത വിചാരണ ഈ മാസം ഒമ്പതിനു നടക്കാനിരിക്കുകയാണ്.
അതേസമയം പാക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ തനിക്ക് ഭയമില്ലെന്നും, പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് തലവന്‍ നവാസ് ഷെരീഫുമായി ചര്ച്ചകള്ക്കുതയ്യാറല്ലെന്നും സര്‍ദാരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിവാദങ്ങള്‍ക്കുശേഷം ജിയോ ടിവിക്കു നല്കി ആഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: