കാനോ: വടക്കന്‍ നൈജീരിയയിലെ മുബി നഗരത്തില്‍ ശവസംസ്കാരചടങ്ങിനുനേരെയുണ്ടായ ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ബോക്കോ ഹറാം എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയാണ് വിശ്വാസികള്‍ക്കുനേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടയാളുടെ ശവസംസ്കര ചടങ്ങ് നടക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം മുബിയിലെ യോല നഗരത്തിലെ പ്രാര്‍ത്ഥനാലയത്തിനുനേരെ നടന്ന ആക്രമണത്തില്‍ എട്ടുപേര്കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഗോംബെ നഗരത്തിലെ പള്ളിക്കുനേരെ നടത്തിയ ആക്രമണത്തില്‍ പാസ്റ്ററുടെ ഭാര്യ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമായ നൈജീരിയില്‍ മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘഷങ്ങളും ആക്രമണങ്ങളും വര്‍ദ്ധിച്ചുവരുകയാണ്. ഈ മേഖലയില്‍ നിന്നു ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് ഏതാനും ദിവസം മുമ്പ് ബോക്കൊ ഹറാം തീവ്രവാദികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തതായും സംഘടനയുടെ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: