പൂന: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ആശുപത്രി വിടും. എട്ടുദിവസത്തെ ചികിത്സയ്ക്കുശേഷമാണ് അദ്ദേഹം രാലിഗന്സിദ്ധി ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സഞ്ജയ് ആശുപത്രിയില്‍ ഡിസംബര്‍ 31 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരുമാസത്തെ വിശ്രമം അദ്ദേഹത്തിന് ആവശ്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് ഹസാരെ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് നീണ്ട വിശ്രമം ആവശ്യമായതിനാലും റാലിഗന്സിദ്ധിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: