മുളന്തുരുത്തി: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്നുപ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാരസമരം 25 ദിവസം പിന്നിട്ടു.
സമരത്തിന്റെ ഭാഗമായി ബിജെപി നാളെ മുളന്തുരുത്തി ബ്ലോക്ക് ഓഫീസിലേക്ക് സമരപ്പന്തലില്‍ നിന്നും മാര്‍ച്ച് സംഘടിപ്പിച്ചിരിക്കും.
ഈ അവസരത്തില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാക്കളായ വി.എസ്. സത്യന്, പി.എച്ച്. ശൈലേഷ്കുമാര്‍, കെ.എസ്. ഉണ്ണികൃഷ്ണന്, പി.കെ. അനിരുദ്ധന്, ഷാജി കണ്ണന്‍കോട്ടില്‍, ടി.കെ. പ്രശാന്ത്, എം.എസ്. കൃഷ്ണകുമാര്‍, കെ.കെ. പത്മകുമാര്‍, എ.സി. കരുണന് തുടങ്ങിയവരുമായി നടന്ന ചര്‍ച്ചയേത്തുടര്‍ന്ന് നീതി മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും 24 മണിക്കൂറും ഡോക്ടറുടെ സേവനത്തിനുവേണ്ടി മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കണ്ട് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീട്ടില്‍ ബിജെപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ സമരം തുടരുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: