കൊച്ചി: ജില്ലാ അഗ്രി ഹോള്‍ട്ടി കര്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പഫല സസ്യപ്രദര്‍ശനം �കൊച്ചിന് ഫ്ലവര്‍ ഷോ 2012� 10 മുതല്‍ 16 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയായ കൊച്ചിന് ഫ്ലവര്‍ ഷോയില്‍ ഇക്കുറി 15000 ല്‍ പരം പൂച്ചെടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഇതില്‍ 7000 ല്‍ പരം ചെടികള്‍ ബാംഗ്ലൂരില്‍ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവരുന്നതാണ്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലും നഴ്സറികളിലും തയാറാക്കിയ 5000 ല്‍ പരം പൂച്ചെടികളും വിവിധ ഇനങ്ങളിലുളള ഇലച്ചെടികളും ഔഷധസസ്യങ്ങളും പ്രദര്‍ശനത്തിനെത്തും.
കെ.ബി.പി.എസ്. കാക്കനാട്, വി.എഫ്.പി.സി.കെ., കൃഷി വകുപ്പ്, നേവി, എസ്.എച്ച്.എം. കേരള, കേരഫെഡ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിവിധ ഇനങ്ങളിലുളള ചെടികളും ഫല വര്‍ഷങ്ങളും പഴങ്ങളും പ്രദര്‍ശനത്തിന് എത്തിയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര കമ്പനികളായ ജിഫി പ്ലഗ്സ്, ആന്തുറ ബി.വി. സ്ഥാപനങ്ങളും ബാംഗ്ലൂരിലെ ഇന്‍ഡോ അമേരിക്കന്‍ ഹൈബ്രീഡ്സ്, കൃഷ്ണേന്ദ്ര, വര്‍ഷ എന്നീ സ്ഥാപനങ്ങളും നിരവധി ഇനങ്ങളിലുളള പൂക്കളും ചെടികളും പ്രദര്‍ശനത്തിനും വില്പനയ്ക്കും എത്തിക്കും. കേരളത്തിലെ പ്രശസ്തമായ 25 ല്‍ പരം നഴ്സറികള്‍ വിവിധ ഇനങ്ങളിലെ പുഷ്പ ചെടികളും ഫല വൃക്ഷത്തൈകളും മിതമായ വിലയ്ക്ക് വല്പനയ്ക്ക് നല്‍കും.
മേളയോടനുബന്ധിച്ച് ഫുഡ് കോര്‍ണര്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. 1000 ചതുരശ്ര അടിയില്‍ വെജിറ്റബിള്‍ ഗാര്ഡന്, 2000 ചതുരശ്ര അടിയില്‍ ലാന്‍സ്കേപ്പിംഗ് എന്നിവ വീട്ടിലെ പൂന്തോട്ടം പോലെ പച്ചക്കറിതോട്ടവും ഒരുക്കുന്നതിന് മാര്‍ഗരേഖയാകുമെന്ന് കളക്ടര്‍ പറഞ്ഞു.
�ഇന്ത്യന്‍ ചുവര് ചിത്രങ്ങളും പൂക്കളും�എന്ന വിഷയം ആധാരമാക്കി ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരെയും പുഷ്പാലങ്കാര വിദഗ്ധരെയും ഉള്‍പ്പെടുത്തി 10000 ചതുശ്ര അടിയില്‍ ഒരുക്കുന്ന ഫ്ലവര്‍ പവലിയന് ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭമാണ്. ഇതിലേക്ക് ഇറക്കുമതിചെയ്ത ഹൈബ്രീഡ് പൂക്കളും ഇലച്ചെടികളുമാണ് ഉപയോഗിക്കുന്നത്. ഈ പ്രത്യേക പവലിയനിലെ ചുവര് ചിത്രങ്ങളുടെ നിര്‍മ്മാണം ഡിസംബര്‍ 20 മുതല്‍ തന്നെ ആരംഭിച്ചു.
മേളയില്‍ 12,13,14 തീയതികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനങ്ങളില്‍ പുഷ്പാലങ്കാര മത്സരം നടത്തും. 15 നു വൈകിട്ട് കേരളത്തിലെ പ്രശസ്ത മോഡല്‍ മാനേജ്മെന്റ് കമ്പനിയായ ലുക്മാന്സുമായി സഹകരിച്ച് പുഷ്പ രാജകുമാരി, രാജകുമാരന് മത്സരം നടത്തും. പുഷ്പമേളയുടെ 30-ാം വര്‍ഷത്തോടനുബന്ധിച്ച് 100 ല്‍ പരം കുട്ടികളെ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കും. മത്സരാര്‍ത്ഥികളുടെ ഫൈനല്‍ ഒഡീഷന് എട്ടിനും ഗ്രൂമിംഗ് 13 നും നടക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗാര്ഡന് കോമ്പേറ്റെഷന്‍ ഉണ്ട്. ഇതിലേയ്ക്ക് 50 ല്‍ പരം മത്സരാര്‍ത്ഥികളുണ്ട്.
10 ന് രാവിലെ മുതല്‍ പൊതുജനങ്ങള്‍ക്ക് പുഷ്പമേള സന്ദര്‍ശിക്കാം. പ്രവേശനം പാസുമൂലമാണ്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് നിരക്ക്. ദിവസവും വൈകിട്ട് 6.30 മുതല്‍ 9 വരെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 10 ന് ഗാനമേള, 11 ന് ഡാന്‍സ് ഫ്യൂഷന്‍, 12 ന് സൂപ്പര്‍ മാജിക് ഷോ, 13 ന് ഗാനമേള, 14 ന് സൂപ്പര്‍ കോമഡി ഷോ, 15 ന് പുഷ്പ രാജകുമാരി-രാജകുമാരന് മത്സരം.
മേളയുടെ ഉദ്ഘാടനം 10 ന് വൈകിട്ട് 5.30 നു ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും. ഹൈബി ഈഡന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഡെപ്യൂട്ടി മേയര്‍ ഭദ്ര ആശംസ അര്‍പ്പിക്കും. അഗ്രി സൊസൈറ്റി സെക്രട്ടറി ഡി. രാധാകൃഷ്ണന് നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: